തിരുവനന്തപുരം : രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന. ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച ദിവസങ്ങൾ അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
കഴിഞ്ഞ വർഷം മാർച്ചിലെ ശമ്പള പരിഷ്കരണ കരാറിനിടെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും ഇതുസംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. എന്നാൽ ഇത് നടപ്പിലാക്കിയില്ലെന്നാണ് പരാതി.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പണിമുടക്കുക. നിലവിൽ ഞായറാഴ്ചയ്ക്ക് പുറമേ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ബാങ്കുകൾ അവധിയാണ്.
Every Saturday should be a holiday; Nationwide strike by bank employees on January 27







































