തിരുവനന്തപുരം : അതിജീവിതയ്ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ. വ്യാജ പരാതിയെന്ന് ചൂണ്ടിക്കാട്ടി സൈബർ പൊലീസിനാണ് പരാതി നൽകിയത്. 16 ദിവസത്തോളം ഒരു കാരണവുമില്ലാതെയാണ് തന്നെ ജയിലിൽ കിടത്തിയത്. പരാതിക്കാരിയുടെ ഭർത്താവ് തന്നോട് ഖേദം പ്രകടിപ്പിച്ചെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ഡിജിപിക്കും സൈബർ പൊലീസിനും ഇന്നലെ മെയിൽ മുഖേന പരാതി നൽകി. തനിക്ക് ഭർത്താവുണ്ടെന്ന വസ്തുത ലോകത്തെ അറിയിച്ചതിന്റെ പ്രതികാരമാണ് തന്നോട് തീർത്തത്. ഭർത്താവിന്റെ പേര് വെളിപ്പെടുത്തുന്നില്ല. പരാതിക്കാരിയുടെ ഭർത്താവ് എന്നെ അനുകൂലിച്ച് വിഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു.
ഇന്നലെയും യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വര്‍ പ്രതികരിച്ചിരുന്നു. ആണിനെ കുടുക്കാൻ എന്ത് എളുപ്പമാണെന്ന് ആലോചിച്ചു നോക്കുവെന്നും ഈ പുരുഷ വേട്ട ഇല്ലാതാക്കണമെന്നാണ് പൊലീസ്, കോടതി, നിയമ സംവിധാനത്തോട് പറയാനുള്ളതെന്നും രാഹുൽ ഈശ്വര്‍ പ്രതികരിച്ചത്.
രാഹുൽ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടികാട്ടി യുവതി ഇന്നലെ വീണ്ടും പരാതി നൽകിയിരുന്നു. യുവതിക്കെതിരെ രാഹുൽ ഈശ്വര്‍ വീണ്ടും വീഡിയോ ചെയ്തതിന് പിന്നാലെയായിരുന്നു പരാതി. എഐജിക്ക കിട്ടിയ പരാതി സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു. രാഹുൽ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടോയെന്നും പൊലീസ് അറിയിച്ചിരുന്നു. പരാതിക്കാരിയെ അധിക്ഷേപിക്കരുതെന്നായിരുന്നു രാഹുലിന് നൽകിയ ജാമ്യവ്യവസ്ഥ.
Rahuleswargivecase








































