കണ്ണൂർ: വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മരണക്കായി 'ഫെയ്സ് മാതമംഗലം നൽകി വരുന്ന കേസരി നായനാർ പുരസ്കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് നൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഗീത രംഗത്ത് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം.
ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം ജനുവരി 25 ന് മാതമംഗലത്ത് വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് കൈമാറും. ചടങ്ങിന്റെ അനുബന്ധമായി ജനുവരി 26, 27 തീയ്യതികളിൽ നാടകോത്സവും സംഘടിപ്പിച്ചിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ പുരസ്കാര സമിതി ചെയർമാൻ സി സത്യപാലൻ ,ജൂറി അംഗം ഡോ. ജിനേഷ് കുമാർ എരമം, ഫെയ്സ് സെക്രട്ടറി പി ദാമോദരൻ, സമിതി കൺവീനർ സുനുകുമാർ കെ വി ,കെ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
Kesarinayanaraward







































