ഇരിട്ടി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ അലിഫ് വിംഗ് ഇരിട്ടി ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അറബിക് മാഗസിൻ നിർമ്മാണ മത്സരവും സ്റ്റുഡൻ്റ്സ് മീറ്റും വിളക്കോട് ഗവ. യു പി സ്കൂളിൽ നടന്നു.
മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജാഫർ നെല്ലൂർ ഉദ്ഘാടനം ചെയ്തു.കലയും വിജ്ഞാനവും മനുഷ്യ മനസ്സിനെ സംസ്കരിക്കും , വിദ്യാർത്ഥികൾ വിജ്ഞാന സമ്പാദനത്തിലൂടെ വിജയത്തിലെത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കെ എ ടി എഫ് ഇരിട്ടി ഉപജില്ല പ്രസിഡണ്ട് കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.കെ.എ ടി എഫ് ഇരിട്ടി ഉപജില്ല ജനറൽ സെക്രട്ടറി ഇബ്രാഹിം വി സ്വാഗത ഭാഷണം നിർവ്വഹിച്ചു.
മുഴക്കുന്ന് ഗ്രാമ പഞ്ചാത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈനി ടീച്ചർ , ക്ഷേമകാര്യ ചെയർ പേഴ്സൺ നൂർജഹാൻ എം എം ,വാർഡ് മെമ്പർ ഇ പി അബ്ദുൽ ഖാദർ, പി ടി എ പ്രസിഡണ്ട് ഹുസൈൻ.പാറക്കണ്ടം ,ശംസുദീൻ മാസ്റ്റർ വിളക്കോട് യു പി എസ് ,കെ.എ ടി ഫ് ജില്ലാ ഉപാധ്യക്ഷൻ മെഹബൂബ് ടി ഇരിട്ടി ഉപജില്ല ട്രഷറർ അബ്ദുൽ ഗഫൂർ കെ അലിഫ് കൺവീനർ ശംസുദീൻ മുബാറക്മുനീർ മാസ്റ്റർ വിളക്കോട് എന്നിവർ സംസാരിച്ചു.
Iritty

_(17).jpeg)





_(17).jpeg)






_(8).jpeg)






















