മൂന്നാമത്തെ ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

മൂന്നാമത്തെ ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും
Jan 12, 2026 10:40 AM | By sukanya

മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. യുവതി വിവാഹിതയാണെന്ന് അറിയാതെ സൗഹൃദത്തിൽ ആയെന്നാണ് ജാമ്യ ഹർജിയിലെ പ്രധാന വാദം. ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. തിരുവല്ലയിൽ ഹോട്ടൽ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നും പ്രതിഭാഗം വാദിക്കുന്നു.

സമാനമായ മറ്റൊരു കേസിൽ അറസ്റ്റ് തടഞ്ഞ കോടതി വീണ്ടും മറ്റൊരു പരാതിയിലൂടെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നാണ് രാഹുലിന്റെ അഭിഭാഷകരുടെ വാദം. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാൽ സെഷൻസ് കോടതിയെ സമീപിക്കും. 14 ദിവസം റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ്.

രാഹുലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്ന് കോടതിയിൽ നൽകിയേക്കും.രാഹുലിന്റെ ഉറ്റ സുഹൃത്ത് ഫെനി നൈനാനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനുള്ള ആലോചന എസ്ഐടിക്ക് ഉണ്ട്. എല്ലാ കാര്യങ്ങളും ഫെനിക്ക് അറിയാം എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇന്നലെ രാത്രി അന്വേഷണസംഘം തിരുവല്ലയിലെ ഹോട്ടലിലെത്തി പ്രാഥമിക തെളിവ് ശേഖരണം നടത്തിയിരുന്നു.

Rahulmankoottam

Next TV

Related Stories
സ്വര്‍ണവില കുതിക്കുന്നു

Jan 12, 2026 12:05 PM

സ്വര്‍ണവില കുതിക്കുന്നു

സ്വര്‍ണവില കുതിക്കുന്നു...

Read More >>
206 സാരഥികളെ ആദരിച്ചു: സി.പി.ഐ. എം ജനപ്രതിനിധികൾക്ക്‌ ഉജ്വല സ്വീകരണം

Jan 12, 2026 11:13 AM

206 സാരഥികളെ ആദരിച്ചു: സി.പി.ഐ. എം ജനപ്രതിനിധികൾക്ക്‌ ഉജ്വല സ്വീകരണം

206 സാരഥികളെ ആദരിച്ചു: സി.പി.ഐ. എം ജനപ്രതിനിധികൾക്ക്‌ ഉജ്വല...

Read More >>
കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി

Jan 12, 2026 11:03 AM

കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി

കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക്...

Read More >>
ഇരിട്ടി ഉപജില്ല അലിഫ് അറബിക് മാഗസിൻ നിർമ്മാണ മത്സരം സംഘടിപ്പിച്ചു

Jan 12, 2026 10:29 AM

ഇരിട്ടി ഉപജില്ല അലിഫ് അറബിക് മാഗസിൻ നിർമ്മാണ മത്സരം സംഘടിപ്പിച്ചു

ഇരിട്ടി ഉപജില്ല അലിഫ് അറബിക് മാഗസിൻ നിർമ്മാണ മത്സരം...

Read More >>
ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

Jan 12, 2026 10:16 AM

ടി പി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

ടി പി വധക്കേസ് പ്രതിക്ക് വീണ്ടും...

Read More >>
കണ്ണൂരിലെ വനിതാ ജയിലിനടുത്ത് ഡ്രോൺ; പരാതിക്ക് പിന്നാലെ കേസ്

Jan 12, 2026 10:11 AM

കണ്ണൂരിലെ വനിതാ ജയിലിനടുത്ത് ഡ്രോൺ; പരാതിക്ക് പിന്നാലെ കേസ്

കണ്ണൂരിലെ വനിതാ ജയിലിനടുത്ത് ഡ്രോൺ; പരാതിക്ക് പിന്നാലെ...

Read More >>
Top Stories