കണ്ണൂർ മട്ടന്നൂർ മൂന്നാം പീടികയിൽ കാർ സ്കൂട്ടറിലിടിച്ച് വയോധികന് ദാരുണാന്ത്യം. മൂന്നാം പീടിക സ്വദേശിയായ അബൂബക്കർ (69) ആണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി അക്ഷയ കേന്ദ്രത്തിന് സമീപം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങാൻ സ്കൂട്ടറിൽ ഇരിക്കവെയാണ് പിന്നിൽ നിന്നും അമിതവേഗതയിലെത്തിയ കാർ അബൂബക്കറിനെ ഇടിച്ചുതെറിപ്പിച്ചത്.
മണക്കായി ഭാഗത്തുനിന്നും വന്ന കാർ റോഡരികിലെ സിഗ്നൽ പോസ്റ്റിലിടിച്ച ശേഷമാണ് സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. സംഭവസ്ഥലത്തെത്തിയ മട്ടന്നൂർ പോലീസ് വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി.
Accident



_(17).jpeg)
.jpeg)
.jpeg)



_(17).jpeg)
.jpeg)
.jpeg)
.jpeg)



























