ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ യുവതി വിദേശത്തേക്ക് കടന്നതായി സൂചന. ഇന്നലെ കേസെടുത്തതിന് പിന്നാലെ യുവതി കടന്നുകളഞ്ഞതായി വിവരം. നേരത്തെ ദുബൈയിലായിരുന്ന യുവതി അവിടേക്ക് മാറിയതായാണ് സംശയം. അറസ്റ്റ് ഭയന്നാണ് യുവതിയുടെ നീക്കം.
കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ യുവതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇന്നലെ യുവതിയുടേയും യുവാവിന്റെ കുടുംബത്തിൻ്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതി നൽകിയ മൊഴിയിൽ ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടന്നില്ലെന്നാണ് പൊലീസ് നിഗമനം.
യുവതിയെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. മരിച്ച ദീപക്കിന്റെ മാതാവ് കെ.കന്യക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലഭിച്ച പരാതികളിൽ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് കേസെടുത്തത്.
There are indications that the woman accused in the Deepak suicide case has gone abroad.







_(17).jpeg)






_(17).jpeg)
.jpeg)
.jpeg)
.jpeg)





















