തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി എൻ വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം. മന്ത്രിയുടെ കോട്ടയം ഏറ്റുമാനൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷോൺ ജോർജ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേത്യത്വം നൽകിയത്. പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വന്നതോടെയാണ് പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചത്.
തിരുവനന്തപുരത്ത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കും ബിജെപി മാർച്ച് നടത്തി.മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.സ്വർണക്കൊള്ളയിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണപ്പാളികളുടെ അളവും തൂക്കവും അടക്കമുള്ള കാര്യങ്ങളിൽ വീണ്ടും അന്വേഷണം തുടങ്ങിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘo. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധമുള്ള കാര്യങ്ങളെക്കുറിച്ചും സമഗ്രമായി അന്വേഷണം ഉണ്ടാകും. ശബരിമല സന്നിധാനത്ത് രണ്ടുദിവസം തങ്ങി വിശദമായ വിവരങ്ങൾ ശേഖരിക്കാൻ ആണ് എസ്ഐടിയുടെ തീരുമാനം.
Vnvassavan







































