നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചതിന് പിന്നില്‍ ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.ഗവര്‍ണ്ണറും മുഖ്യമന്ത്രിയും ഒരുമിച്ച് നടത്തുന്ന നാടകമാണിത്. ഗവര്‍ണ്ണര്‍ക്ക് വെട്ടാന്‍ സൗകര്യം ഒരുക്കിയപ്പോള്‍, അത് തിരുത്താന്‍ പിണറായിക്ക് അവസരവും നല്‍കി. ഗവര്‍ണ്ണര്‍ വെട്ടുന്നത് വായിക്കുന്ന ശീലമുണ്ടായിരുന്നെങ്കില്‍ എന്തേ മുന്‍പ് ഇതുചെയ്തില്ല. മുന്‍ ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഇതുപോലെ വലിയ വെട്ടലുകള്‍ നയപ്രഖ്യാപനത്തില്‍ അന്ന് നടത്തിയപ്പോള്‍ കൈയും കെട്ടിനിന്നവരാണ് മുഖ്യമന്ത്രിയും കൂട്ടരുമെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു.
മന്ത്രി സജി ചെറിയാന്‍ പഠിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്:
സാമൂഹിക അന്തരീക്ഷത്തെ തകര്‍ക്കുന്ന വൈകൃതമുള്ള പ്രസ്താവനയാണ് മന്ത്രി സജി ചെറിയാന്റേതെന്ന് കെസി വേണുഗോപാല്‍ എംപി. പിണറായി വിജയന് പഠിക്കുകയാണ് അദ്ദേഹം. സാംസ്‌കാരിക മന്ത്രിയാണ് ഇത്രയും ഹീനമായ പ്രസ്താവന നടത്തിയത്.വോട്ടിന് വേണ്ടി വര്‍ഗീയത പറയുന്നതിനെ ന്യായീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ സമീപനം.അതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് മന്ത്രിയുടേത്. ഇദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതില്ല. മുഖ്യമന്ത്രിക്ക് ആര്‍ജ്ജവം ഉണ്ടെങ്കില്‍ ഈ മന്ത്രിയെ പുറത്താക്കണം.
മതതീവ്രവാദികള്‍ പോലും ഇത്തരത്തില്‍ പറയുന്നത് കേട്ടിട്ടില്ല. വോട്ട് ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. മതവും സമുദായവും നോക്കിയല്ല കേരളജനത വോട്ടുചെയ്യുന്നത്. മുസ്ലീം ഭൂരിപക്ഷ ഇടങ്ങളില്‍ ഹിന്ദുവും ഇതിന് നേരേ വിപരീദമായ ഇടങ്ങളില്‍ മുസ്ലീമുമായ സ്ഥാനാര്‍ത്ഥികളും എത്രയോയിടങ്ങളില്‍ വിജയിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് മാത്രം കൊണ്ടല്ല താന്‍ ഉള്‍പ്പെടെയുള്ളവര്‍ ലോക്‌സഭയിലേക്ക് വിജയിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
Kcvenugopal






































