പത്തിന്റെ നിറവിൽ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

പത്തിന്റെ നിറവിൽ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി
Jan 20, 2026 03:43 PM | By Remya Raveendran

മേപ്പാടി: വയനാട് ജില്ലയിലെ ആരോഗ്യ–വിദ്യാഭ്യാസ രംഗത്ത് നിർണായക ഇടപെടലുകൾ നടത്തി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പത്താം വാർഷികത്തിലേക്ക് കടക്കുന്നു. ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പദ്മശ്രീ ഡോ.ആസാദ് മൂപ്പൻ എന്നവരുടെ ദീർഘവീക്ഷണത്തിൽ, ഡി എം എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷന് കീഴിൽ 2016-ലാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.

ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 23, 24 തീയതികളിൽ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീറിന്റെ സാന്നിധ്യത്തിൽ കോളേജ് ക്യാമ്പസ്സിൽ നടക്കുന്ന പരിപാടികളിൽ കേരളാ സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രാർ പ്രൊ. രാജീവ്‌ വി ആർ, മൈസൂരിലെ ജെ എസ് എസ് അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ & റിസർച്ച് പ്രൊ-വൈസ് ചാൻസല്ലർ ഡോ. ബി സുരേഷ്, ബാംഗ്ലൂർ കൃപാനിധി കോളേജ് ഓഫ് ഫാർമസി ഡയറക്ടർ ഡോ. എം ഡി കർവേകർ എന്നിവർ പങ്കെടുക്കും.

പിന്നാക്കം നിന്നിരുന്ന ജില്ലയിലെ ആരോഗ്യസേവന രംഗത്തെ പരിമിതികൾ മറികടക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോളേജ്, ചുരുങ്ങിയ കാലയളവിനുള്ളിൽ സംസ്ഥാനത്തെ മുൻനിര ഫാർമസി കലാലയങ്ങളിലൊന്നായി മാറി. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ ലോകോത്തര നിലവാരമുള്ള ഫാർമസി പ്രൊഫഷണലുകളെ വാർത്തെടുക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

അത്യാധുനിക ലബോറട്ടറികൾ, പരിചയസമ്പന്നരായ അധ്യാപകർ, പഠനത്തോടൊപ്പം ശക്തമായ പ്രായോഗിക പരിശീലനം എന്നിവയാണ് കോളേജിന്റെ കരുത്ത്. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജുമായി സഹകരിച്ചുള്ള ക്ലിനിക്കൽ പരിശീലനം വിദ്യാർത്ഥികൾക്ക് വലിയ അവസരങ്ങളാണ് ഒരുക്കുന്നത്.

നിലവിൽ ബി.ഫാം (B.Pharm), ഫാം.ഡി (Pharm.D), ഡി.ഫാം (D.Pharm), എം.ഫാം (M.Pharm – Pharmacy Practice, Pharmaceutics) എന്നീ കോഴ്സുകളാണ് കോളേജിൽ ലഭ്യമാകുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇവിടെ നിന്നു പഠനം പൂർത്തിയാക്കിയ നൂറുകണക്കിന് വിദ്യാർത്ഥികൾ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള മുൻനിര ആശുപത്രികളിലും ഫാർമസ്യൂട്ടിക്കൽ മേഖലകളിലും സേവനമനുഷ്ഠിച്ച് സ്ഥാപനത്തിന്റെ മികവ് തെളിയിച്ചുവരുന്നു.

പത്താം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് പത്രസമ്മേളനത്തിൽ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ ഡോ. ലാൽ പ്രശാന്ത് എം എൽ അറിയിച്ചു. പ്രൊഫസർമാരായ ഷിബു പ്രശാന്ത്, ജിജി ജോസ്, ജീവാ ജെയിംസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Drmooppanscollege

Next TV

Related Stories
നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിർത്ത് പൊലീസ്

Jan 20, 2026 05:33 PM

നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിർത്ത് പൊലീസ്

നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിർത്ത്...

Read More >>
'ആയുഷ് ആഹാരം ആരോഗ്യത്തിനായി ഒരു പുതിയ ചോയ്സ്,' പ്രചാരണത്തിന് തുടക്കമായി

Jan 20, 2026 05:00 PM

'ആയുഷ് ആഹാരം ആരോഗ്യത്തിനായി ഒരു പുതിയ ചോയ്സ്,' പ്രചാരണത്തിന് തുടക്കമായി

'ആയുഷ് ആഹാരം ആരോഗ്യത്തിനായി ഒരു പുതിയ ചോയ്സ്,' പ്രചാരണത്തിന് തുടക്കമായി...

Read More >>
നയപ്രഖ്യാപനം; ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയുടെ ഭാഗമെന്ന് കെസി വേണുഗോപാല്‍ എംപി

Jan 20, 2026 03:53 PM

നയപ്രഖ്യാപനം; ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയുടെ ഭാഗമെന്ന് കെസി വേണുഗോപാല്‍ എംപി

നയപ്രഖ്യാപനം; ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയുടെ ഭാഗമെന്ന് കെസി വേണുഗോപാല്‍...

Read More >>
മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടി; സർക്കാരിനും ബെവ്‌കോയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്

Jan 20, 2026 03:34 PM

മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടി; സർക്കാരിനും ബെവ്‌കോയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്

മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടി; സർക്കാരിനും ബെവ്‌കോയ്ക്കും ഹൈക്കോടതിയുടെ...

Read More >>
എം.എൽ.എമാർ സജീവമാകണം, നിയമസഭയുടെ അവസാന സമ്മേളനത്തെ ഗൗരവത്തോടെ കാണണം; മുഖ്യമന്ത്രി

Jan 20, 2026 03:06 PM

എം.എൽ.എമാർ സജീവമാകണം, നിയമസഭയുടെ അവസാന സമ്മേളനത്തെ ഗൗരവത്തോടെ കാണണം; മുഖ്യമന്ത്രി

എം.എൽ.എമാർ സജീവമാകണം, നിയമസഭയുടെ അവസാന സമ്മേളനത്തെ ഗൗരവത്തോടെ കാണണം;...

Read More >>
ബാങ്കിൽ പോകാനുണ്ടോ? വേഗമായ്ക്കോട്ടെ, തുടർച്ചയായ നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

Jan 20, 2026 02:39 PM

ബാങ്കിൽ പോകാനുണ്ടോ? വേഗമായ്ക്കോട്ടെ, തുടർച്ചയായ നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ബാങ്കിൽ പോകാനുണ്ടോ? വേഗമായ്ക്കോട്ടെ, തുടർച്ചയായ നാല് ദിവസം ബാങ്കുകൾ...

Read More >>
Top Stories