കണ്ണൂർ : കണ്ണൂരിലെ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തതിൽ ക്രമക്കേടെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ആരോപിച്ചു. കണ്ണൂർ പാർട്ടിഓഫീസിൽ വിളിച്ച് ചേർത്തവാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂരിലെ മുഴുവൻ മണ്ഡലങ്ങളിലും ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ കാര്യം ജില്ലാ വരണാധികാരിയായ കളക്ടർക്കും സംസ്ഥാന ഇലക്ഷൻ കമ്മിഷണർക്കും പരാതിയായി നൽകിയിട്ടുണ്ട്. സി.പി.എമ്മിന് മുൻതൂക്കമുള്ള മണ്ഡലങ്ങളിലാണ് വോട്ടു ചേർക്കൽ കൂടുതലുള്ളത്.
തളിപ്പറമ്പ്, അഴീക്കോട് , കല്യാശേരി എന്നിവിടങ്ങളിലാണ് ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധയിൽപ്പെട്ടത്.ബി. എൽ ഒ മാർഅറിയാതെ മറ്റു സംസ്ഥാനക്കാരായ ചില പേരുകൾ വോട്ടർ പട്ടികയിൽ വന്നിട്ടുണ്ട്.
പാർട്ടി പ്രവർത്തകരുടെ ലോഗ് ഇന്നിൽ അവർ ചേർക്കാത്ത പേരുകൾ വന്നിട്ടുണ്ട്.കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ചേർത്ത 90,000 ത്തിനെക്കാൾ ഇരട്ടിയിലേറെ ഒന്നേകാൽ ലക്ഷത്തിലധികം വോട്ടുകൾ ചേർക്കുന്നു.ഈക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അടിയന്തിരപരിശോധന വേണമെന്ന് കെ.കെ.രാഗേഷ് പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്കോ മറ്റുള്ളവർക്കോ ഇതിനു കഴിയില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഡൽഹിയിലുള്ള ആസ്ഥാനത്തെ സെർവർ വഴിയാണ് ഇതു ചെയ്തതെന്ന് സംശയിക്കുന്നതായി കെ.കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടിവി രാജേഷും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Kkragesh







































