ചിറ്റാരിപ്പറമ്പ : കണ്ണവം റെയിഞ്ച് ചിറ്റാരിപ്പറമ്പ ജനജാഗ്രതാ സമിതി യോഗം 2026 ജനുവരി 22 തീയതി ചിറ്റാരിപ്പറമ്പ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. യോഗത്തിൽ പഞ്ചായത്തിന്റെ പുതിയ ഭരണസമിതിക്ക് കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്ത് ആശംസ അറിയിക്കുകയും വനംവകുപ്പിന്റെ ഭാഗത്തുനിന്നും എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് ജനജാഗ്രത സമിതിയുടെ ചുമതലയും,ഘടനയും അംഗങ്ങൾക്ക് വിശദീകരിച്ചു നൽകി. യോഗത്തിൽ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനായി കണ്ണൂർ- ആറളം ലാൻഡ്സ്കേപ്പ് പ്ലാനും, ചിറ്റാരിപ്പറമ്പ ഗ്രാമപഞ്ചായത്ത് പ്ലാനും അവതരിപ്പിച്ചു . കർമ്മ പദ്ധതികൾക്ക് രൂപം നൽകേണ്ടതിലേക്കായി വിശദമായ ചർച്ച നടന്നു.എല്ലാ അംഗങ്ങളുടെയും പങ്കാളിത്തവും ആശയങ്ങളും ചർച്ചയിൽ ഉൾക്കൊള്ളിച്ചു. ലെയ്‌സൺ ഓഫീസറായി രതീഷ്. സി.കെ(BFO) യെ നിയോഗിച്ചതായി സമിതിയെ അറിയിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് . പവിനപവിത്രൻ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പഞ്ചായത്തിലെ മുഴുവൻ മെമ്പർമാർ, കൃഷി ഓഫീസർ, പോലീസ് ഓഫീസർ, വെറ്റിനറി ഡോക്ടർ, കർഷക പ്രതിനിധികൾ, കണ്ണവം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീ. ഷൈജു.പി(DyRFO Gr.), കണ്ണവം സെക്ഷൻ സ്റ്റാഫ് എന്നിവർ സന്നിഹിതരായിരുന്നു. സമിതി അംഗങ്ങൾക്ക് പാരിതോഷികമായി വനംവകുപ്പിന്റെ വക മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിന് സർക്കാർ പുറപ്പെടുവിച്ച വിവിധ ഉത്തരവുകളും സർക്കുലറുകളും ഉള്ളടക്കം ചെയ്തിട്ടുള്ള ബാഗും വിതരണം ചെയ്തു.
Janajagrathameeting






































