തിരുവനന്തപുരം : മാധ്യമപ്രവർത്തകർക്കും വിദ്യാഭ്യാസ-ടൂറിസം മേഖലകൾക്കും വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പത്രപ്രവർത്തക പെൻഷനിൽ വൻ വർധനവ് വരുത്തിയതിനൊപ്പം വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കും ഉന്നത വിദ്യാഭ്യാസത്തിനുമായി കോടികളാണ് ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത്.
വാർത്താലോകത്തിന് കരുതലായി സർക്കാർ പത്രപ്രവർത്തക പെൻഷൻ 1,500 രൂപ വർധിപ്പിച്ചു. ഇതോടെ പ്രതിമാസ പെൻഷൻ 13,000 രൂപയായി ഉയർന്നു. ഇതിനുപുറമെ ഗ്രന്ഥശാലാ പ്രവർത്തകരെ ചേർത്തുപിടിച്ചുകൊണ്ട് ലൈബ്രേറിയന്മാരുടെ ശമ്പളത്തിൽ 1,000 രൂപയുടെ വർധനവും മന്ത്രി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലും വലിയ വിഹിതമാണ് ബജറ്റിലുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങൾക്കായി 854.41 കോടി രൂപയും സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിനായി 150 കോടി രൂപയും വകയിരുത്തി.
Thiruvanaththapuram





































