വീഡിയോ എഡിറ്റിംഗിൽ ഗൂഢാലോചനയോ? ഷിംജിതയെ ചോദ്യം ചെയ്യാൻ പോലീസ്

വീഡിയോ എഡിറ്റിംഗിൽ ഗൂഢാലോചനയോ? ഷിംജിതയെ ചോദ്യം ചെയ്യാൻ പോലീസ്
Feb 2, 2026 09:30 AM | By sukanya

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച സോഷ്യൽ മീഡിയ വിചാരണാ കേസിൽ, പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് അപേക്ഷ പരിഗണിക്കും. ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ സംഭവദിവസം യാത്ര ചെയ്ത സ്വകാര്യ ബസിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ നീക്കം. ദീപക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനും വീഡിയോ ചിത്രീകരിച്ച സാഹചര്യത്തെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്താനും ഷിംജിതയെ ചോദ്യം ചെയ്യും. ഷിംജിതയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് പോലീസിന് സംശയമുണ്ട്. ഈ വീഡിയോകൾ എഡിറ്റ് ചെയ്യാൻ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഇതിനായി കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് കണക്കിലെടുത്താണ് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയത്. സമൂഹവിചാരണ എന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ പ്രചരിപ്പിച്ചതെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. നിലവിൽ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ് ഷിംജിത.

Kozhikod

Next TV

Related Stories
 ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാൻ പോലീസ്: അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും

Feb 2, 2026 11:05 AM

ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാൻ പോലീസ്: അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി പരിഗണിക്കും

ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാൻ പോലീസ്: അപേക്ഷ ഇന്ന് കുന്ദമംഗലം കോടതി...

Read More >>
തൊണ്ടിമുതൽ കേസ്; ആൻ്റണി രാജുവിന്റെ അപ്പീലിൽ ഇന്ന് വാദം കേൾക്കും

Feb 2, 2026 11:02 AM

തൊണ്ടിമുതൽ കേസ്; ആൻ്റണി രാജുവിന്റെ അപ്പീലിൽ ഇന്ന് വാദം കേൾക്കും

തൊണ്ടിമുതൽ കേസ്; ആൻ്റണി രാജുവിന്റെ അപ്പീലിൽ ഇന്ന് വാദം...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Feb 2, 2026 10:44 AM

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില...

Read More >>
സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിക്കും

Feb 2, 2026 10:31 AM

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിക്കും

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം...

Read More >>
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതി: ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

Feb 2, 2026 09:46 AM

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതി: ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതി: ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന്...

Read More >>
കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി .ജെ റോയ് ആത്മഹത്യ ചെയ്ത കേസിൽ നിർണായക കണ്ടെത്തൽ

Feb 2, 2026 08:41 AM

കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി .ജെ റോയ് ആത്മഹത്യ ചെയ്ത കേസിൽ നിർണായക കണ്ടെത്തൽ

കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി .ജെ റോയ് ആത്മഹത്യ ചെയ്ത കേസിൽ നിർണായക...

Read More >>
Top Stories

News Roundup