ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം: വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു

ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം: വർക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു
Feb 2, 2026 04:27 PM | By Remya Raveendran

കണ്ണൂർ : ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ലഭ്യമായ വിഭവങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികളായിരിക്കണം ആവിഷ്‌കരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ടി. ഷബ്ന അധ്യക്ഷയായി.പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ, സ്ത്രീകൾക്ക് വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് വർക്ക് നിയർ ഹോം സംരംഭങ്ങൾ, ലിംഗസമത്വ പദ്ധതികൾ എന്നിവയാണ് ജില്ലാ പഞ്ചായത്ത് ഊന്നൽ നൽകുന്നതെന്നു ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ഗംഗാധരൻ മാസ്റ്റർ പറഞ്ഞു. തുടർന്ന് ദാരിദ്യലഘൂകരണം, പൊതുമരാമത്ത് വൈദ്യുതി, ഊർജം, പട്ടികജാതി, പട്ടികവർഗ വികസനം, ആരോഗ്യം, മൽസ്യബന്ധനം, കൃഷി, സാമൂഹ്യനീതി, കുടിവെള്ളം, മൃഗസംരക്ഷണം ഉൾപ്പെടെയുള്ള 15 വർക്കിങ് ഗ്രൂപ്പുകൾ വിവിധ പദ്ധതികൾ ചർച്ച ചെയ്തു.യോഗത്തിൽ ജില്ലാപഞ്ചായത്ത് വിവിധ സ്ഥിരസമിതി അധ്യക്ഷരായ എ. പ്രദീപൻ, പി. രവീന്ദ്രൻ, രജനി മോഹൻ, ബോബി എണ്ണച്ചേരി, ആസൂത്രണസമിതി അംഗം ജോർജ് ജോസഫ് , ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ.വി. മുകുന്ദൻ എന്നിവർ സംസാരിച്ചു.

Kannurjillapanchayath

Next TV

Related Stories
ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

Feb 2, 2026 04:07 PM

ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതക്കായി പൊലീസ് കസ്റ്റഡി അപേക്ഷ...

Read More >>
തളിപ്പറമ്പ് കീഴാറ്റൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം; മോഷ്ടാവിനെ  പിടികൂടി നാട്ടുകാർ

Feb 2, 2026 03:11 PM

തളിപ്പറമ്പ് കീഴാറ്റൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം; മോഷ്ടാവിനെ പിടികൂടി നാട്ടുകാർ

തളിപ്പറമ്പ് കീഴാറ്റൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് കവർച്ചാ ശ്രമം; മോഷ്ടാവിനെ പിടികൂടി...

Read More >>
സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒറ്റ ദിവസം രണ്ട് തവണകളായി പതിനായിരത്തോളം രൂപ

Feb 2, 2026 03:05 PM

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒറ്റ ദിവസം രണ്ട് തവണകളായി പതിനായിരത്തോളം രൂപ

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒറ്റ ദിവസം രണ്ട് തവണകളായി പതിനായിരത്തോളം...

Read More >>
കരസേന മുൻ മേധാവി നരവനയുടെ പുസ്തകത്തെ ചൊല്ലി ലോക്സഭയിൽ വാക്പോര്

Feb 2, 2026 02:53 PM

കരസേന മുൻ മേധാവി നരവനയുടെ പുസ്തകത്തെ ചൊല്ലി ലോക്സഭയിൽ വാക്പോര്

കരസേന മുൻ മേധാവി നരവനയുടെ പുസ്തകത്തെ ചൊല്ലി ലോക്സഭയിൽ...

Read More >>
ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ; സ്ഥിരീകരിച്ച് സണ്ണി ജോസഫ്

Feb 2, 2026 02:36 PM

ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ; സ്ഥിരീകരിച്ച് സണ്ണി ജോസഫ്

ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ; സ്ഥിരീകരിച്ച് സണ്ണി...

Read More >>
സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് അപകടം; പാലക്കാട് യുവാവിന് ദാരുണാന്ത്യം

Feb 2, 2026 02:22 PM

സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് അപകടം; പാലക്കാട് യുവാവിന് ദാരുണാന്ത്യം

സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് അപകടം; പാലക്കാട് യുവാവിന്...

Read More >>
Top Stories

News Roundup

Entertainment News