എൽഡിഎഫ്‌ വടക്കൻ മേഖലാ ജാഥ: കൽപ്പറ്റയിൽ വെള്ളിയാഴ്‌ച സ്വീകരണം

എൽഡിഎഫ്‌ വടക്കൻ മേഖലാ ജാഥ: കൽപ്പറ്റയിൽ വെള്ളിയാഴ്‌ച സ്വീകരണം
Feb 5, 2026 05:30 AM | By sukanya

കൽപ്പറ്റ: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്യാപ്റ്റനായ എൽഡിഎഫ്‌ വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്‌ക്ക്‌ വെള്ളി രാവിലെ പത്തിന്‌ കൽപ്പറ്റയിൽ ആയിരങ്ങളെ അണിനിരത്തി സ്വീകരണം നൽകുമെന്ന്‌ സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൽഡിഎഫ്‌ സർക്കാർ സംസ്ഥാനത്തിന്‌ സമ്മാനിച്ച വികസന നേട്ടങ്ങൾ വിശദീകരിച്ചും നരേന്ദ്രമോദി സർക്കാരിന്റെ കേന്ദ്ര ബജറ്റിലെയടക്കം അവഗണനയിൽ പ്രതിഷേധിച്ചുമാണ്‌ ജാഥാ പര്യടനം.

കൽപ്പറ്റ നഗരത്തിൽ അഫാസ്‌ ഹോട്ടലിന്‌ സമീപം ജാഥയെ വരവേൽക്കും. പുതിയ ബസ്‌ സ്റ്റാൻഡ്‌ പരിസരത്താണ്‌ സ്വീകരണയോഗം. സ്വീകരണത്തിന്‌ മുന്നോടിയായി രാവിലെ ഒമ്പതിന് വിവിധ മേഖലകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമവും കൽപ്പറ്റയിൽ നടത്തും. കാസർകോട്‌ കുന്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്ത വടക്കൻ മേഖലാ ജാഥ കാസർകോട്‌, കണ്ണൂർ ജില്ലകളിലെ പര്യടനത്തിന്‌ ശേഷമാണ്‌ ജില്ലയിൽ എത്തുന്നത്‌.

വ്യാഴാഴ്‌ച മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. കർഷകത്തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ഉദ്യോഗസ്ഥർ, മഹിളകൾ, വിദ്യാർഥികൾ, യുവജനങ്ങൾ തുടങ്ങിയവർ ജാഥയെ സ്വീകരിക്കാൻ അണിനിരക്കുമെന്നും അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ കെ സുഗതൻ, ചെയർമാൻ കെ കെ ഹംസ, ട്രഷറർ എം മധു, കെ കെ തോമസ്‌ എന്നിവർ പങ്കെടുത്തു.

Kalpetta

Next TV

Related Stories
വൈദ്യുതി മുടങ്ങും

Feb 5, 2026 05:54 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കേളകത്ത്  കടുവയെ കണ്ട സംഭവം:  പ്രദേശത്ത് തിരച്ചിൽ നടത്തി.

Feb 5, 2026 05:41 AM

കേളകത്ത് കടുവയെ കണ്ട സംഭവം: പ്രദേശത്ത് തിരച്ചിൽ നടത്തി.

കേളകത്ത് കടുവയെ കണ്ട സംഭവം: പ്രദേശത്ത് തിരച്ചിൽ നടത്തി....

Read More >>
കെ.കെ. രാഗേഷിന് യാത്രയയപ്പ് നല്‍കി

Feb 5, 2026 05:36 AM

കെ.കെ. രാഗേഷിന് യാത്രയയപ്പ് നല്‍കി

കെ.കെ. രാഗേഷിന് യാത്രയയപ്പ്...

Read More >>
ഓവര്‍സിയര്‍ നിയമനം

Feb 5, 2026 05:25 AM

ഓവര്‍സിയര്‍ നിയമനം

ഓവര്‍സിയര്‍...

Read More >>
  ചെസ്സിൽ ചമ്പ്യാന്മാരായി ദേവ്ദനും ആരാധ്യയും

Feb 4, 2026 10:49 PM

ചെസ്സിൽ ചമ്പ്യാന്മാരായി ദേവ്ദനും ആരാധ്യയും

ചെസ്സിൽ ചമ്പ്യാന്മാരായി ദേവ്ദനും ആരാധ്യയും ...

Read More >>
ഇരിട്ടി പോലീസ് സ്റ്റേഷനെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തു

Feb 4, 2026 07:36 PM

ഇരിട്ടി പോലീസ് സ്റ്റേഷനെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തു

ഇരിട്ടി പോലീസ് സ്റ്റേഷനെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തു...

Read More >>
GCC News