കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
Feb 11, 2026 10:01 AM | By sukanya

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു

.രാത്രി 12 മണിക്ക് ആരംഭിക്കുന്ന 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി 12 മണി വരെയാണ്. സ്വകാര്യബസ് –കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഗതാഗതം സ്തംഭിക്കും. പാൽവിതരണം, പത്രങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ഫയർ ആൻഡ് റെസ്ക്യൂ സർവീസുകൾ, ആംബുലൻസുകൾ എന്നിവ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ നാല് തൊഴിൽ നിയമങ്ങളും ചട്ടങ്ങളും റദ്ദാക്കണം, ഡ്രാഫ്റ്റ് സീഡ് ബിൽ, വൈദ്യുതി ഭേദഗതി ബിൽ, SHANTI ആക്ട് എന്നിവ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Central government's anti-worker policy; National strike from midnight today

Next TV

Related Stories
ശബരിമല കൊടിമര പുനനിർമാണക്കേസ്: എസ്ഐടിയിൽ നിന്ന് ഫയലുകൾ തേടാൻ വിജിലൻസ്

Feb 11, 2026 11:13 AM

ശബരിമല കൊടിമര പുനനിർമാണക്കേസ്: എസ്ഐടിയിൽ നിന്ന് ഫയലുകൾ തേടാൻ വിജിലൻസ്

ശബരിമല കൊടിമര പുനനിർമാണക്കേസ്: എസ്ഐടിയിൽ നിന്ന് ഫയലുകൾ തേടാൻ വിജിലൻസ്,...

Read More >>
വന്ദേ മാതരം ആലാപനം നിർബന്ധമാക്കി: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം*

Feb 11, 2026 11:06 AM

വന്ദേ മാതരം ആലാപനം നിർബന്ധമാക്കി: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം*

വന്ദേ മാതരം ആലാപനം നിർബന്ധമാക്കി: സ്‌കൂൾ അസംബ്ലികൾക്കടക്കം...

Read More >>
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങി വിജയ്

Feb 11, 2026 10:43 AM

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങി വിജയ്

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങി വിജയ്...

Read More >>
തിരുവല്ല സ്പാ ബലാത്സംഗ കേസ്:  ഒരു പ്രതി കൂടി പിടിയിൽ.

Feb 11, 2026 10:20 AM

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരു പ്രതി കൂടി പിടിയിൽ.

തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഒരു പ്രതി കൂടി പിടിയിൽ....

Read More >>
അഭിമുഖം മാറ്റി

Feb 11, 2026 09:01 AM

അഭിമുഖം മാറ്റി

അഭിമുഖം...

Read More >>
ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്റെ ജാമ്യ ഹരജിയിൽ വിധി ഇന്ന്

Feb 11, 2026 08:38 AM

ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്റെ ജാമ്യ ഹരജിയിൽ വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്റെ ജാമ്യ ഹരജിയിൽ വിധി...

Read More >>
News Roundup

Entertainment News