കൊട്ടിയൂർ: പേരാവൂർ മണ്ഡലം വികസന സന്ദേശ ജാഥയ്ക്ക് തുടക്കമായി. അമ്പായത്തോട് വച്ചു സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. വി ഷാജി അധ്യക്ഷനായി. അമ്പായത്തോട് നിന്നും ആരംഭിച്ച ജാഥ 16 ന് ഇരിട്ടി ചാവശ്ശേരിയിൽ സമാപിക്കും.
ജാഥ ലീഡർ കെ വി സക്കീർ ഹുസൈൻ, മാനേജർ ബാബുരാജ് പായം ജാഥ നയിക്കും. അമ്പായത്തോട് നിന്നും ആരംഭിച്ച ജാഥ നീണ്ടുനോക്കി, അടക്കാത്തോട് സ്വീകരണത്തിനു ശേഷം കേളകത്ത് സമാപിച്ചു.
14ന് രാവിലെ കണിച്ചാർ നിന്നും ആരംഭിച്ചു വൈകുന്നേരം അഞ്ചുമണിക്ക് പേരാവൂരിൽ സമാപിക്കും.
15ന് വളയംചാലിൽ നിന്നും ആരംഭിച്ചു വള്ളിത്തോട് സമാപിക്കും.
16ന് വിളമനയിൽ നിന്നും ആരംഭിച്ചു വൈകുന്നേരം ചാവശ്ശേരിയിൽ സമാപിക്കും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വികെ സനോജ്, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ എം രാജൻ,വി.ജി പത്മനാഭൻ, ടി വിജയൻ,ഷിജിത്ത് വയന്നൂർ, കെ ശ്രീധരൻ, അജയൻ പായം, സി വി എം വിജയൻ, ജയ്സൺ ജീരകശേരി, ബേബി സുരേഷ്, കെ. ജി ദിലീപ്, പി. പി അശോകൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി. ടി അനീഷ് സ്വാഗതം പറഞ്ഞു.
Peravoor

.png)
.png)
.jpeg)
.jpeg)

.jpeg)

.png)
.jpeg)
.jpeg)


.jpeg)
























