കേളകം :കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവവും പ്രതിഷ്ഠാ വാർഷികവും ഫെബ്രുവരി 20 മുതൽ 26 വരെ നടക്കുമെന്ന് ക്ഷേത്രം മേൽശാന്തി ശർമ്മ ശാന്തി,ആഘോഷ കമ്മിറ്റി ചെയർമാൻ കെ വി അജി,കൺവീനർ റോയി പാലോലിക്കൽ,ജോയിന്റ് കൺവീനർ അമ്മിണി ശ്രീധരൻ,ഭരണസമിതി അംഗം ഹരീന്ദ്രൻ ആലപ്പാട്ട് എന്നിവർ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ഉത്സവത്തിന് മുന്നോടിയായി 19 വ്യാഴാഴ്ച ബൈക്ക് റാലി നടത്തും.20 ത് വെള്ളിയാഴ്ച രാവിലെ 10.30 ന് തൃക്കൊടിയേറ്റ് നടക്കും.വൈകിട്ട് 4.30 ന് കലവറ നിറയ്ക്കൽ ഘോഷയാത്ര ഉണ്ടാകും.തുടർന്ന് നൃത്ത സന്ധ്യയും വെസ്റ്റേൺ ഡാൻസും നടക്കും.21 ശനിയാഴ്ച വൈകിട്ട് ഏഴിന് വനിത യുവജന സമ്മേളനം കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യ പോൾ ഉദ്ഘാടനം ചെയ്യും.സ്വാമിനി ശിവാനന്ദപുരി മാതാ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് എസ്എൻ വനിത സംഘത്തിന്റെ വിവിധ കലാപരിപാടികളും നടക്കും.22 ഞായറാഴ്ച സാംസ്‌കാരിക സൗഹൃദ സദസ്സ് കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും.തുടർന്ന് കണ്ണൂർ ഹരിശ്രീ അവതരിപ്പിക്കുന്ന നാട്ടറിവ് പാട്ടുകൾ അരങ്ങേറും.23 തിങ്കളാഴ്ച താലപ്പൊലി കുംഭ കുട ഘോഷയാത്രയും വിശേഷാൽ പഞ്ചാരിമേളവും ഉണ്ടാകും.24 ന് വൈകിട്ട് ഏഴ് മണിക്ക് വിനായക കോൽക്കളി സംഘത്തിന്റെ കൈകൊട്ടിക്കളിയും തുടർന്ന് മെഗാഷോ 2026 റും അരങ്ങേറും.25 ബുധനാഴ്ച പ്രതിഷ്ഠാദിന വാർഷികത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾ നടക്കും.26 വ്യാഴ്‌ഴ്ച ആറാട്ട് ബലി,ആറാട്ട് പുറപ്പാട് ,വലിയ ഗുരുതി എന്നിവയ്ക്ക് ശേഷം കൊടിയിറക്കലോടെ മഹോത്സവം സമാപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Kelakam





_(9).jpeg)




_(9).jpeg)
.jpeg)





















