വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്
Feb 20, 2026 01:46 PM | By Remya Raveendran

തിരുവനന്തപുരം :   വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു. നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ മറ്റന്നാൾ യെല്ലോ മുന്നറിയിപ്പ്. മലയോരമേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഫെബ്രുവരി 21 ന് (ശനി) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ഫെബ്രുവരി 22 ന് (ഞായർ) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തെക്കൻ ശ്രീലങ്കൻ തീരത്തിന് അകലെയായി നിലനിൽക്കുന്ന കാലാവസ്ഥാ മാറ്റമാണ് മഴയ്ക്ക് കാരണമാകുന്നത്. ഇത് ക്രമേണ വടക്കോട്ട് വ്യാപിക്കുമെന്നും ഫെബ്രുവരി 21, 22 തീയതികളിൽ സംസ്ഥാനമൊട്ടാകെ മഴ ലഭിക്കാൻ സാധ്യയുണ്ട്.

Venalmazha

Next TV

Related Stories
അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Feb 20, 2026 03:58 PM

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ്...

Read More >>
വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Feb 20, 2026 03:10 PM

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ...

Read More >>
‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി ആരോഗ്യവകുപ്പ്

Feb 20, 2026 02:39 PM

‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി ആരോഗ്യവകുപ്പ്

‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി...

Read More >>
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; അന്തിമ പട്ടികയില്‍ ആകെ 2.69 കോടി വോട്ടര്‍മാര്‍

Feb 20, 2026 02:25 PM

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; അന്തിമ പട്ടികയില്‍ ആകെ 2.69 കോടി വോട്ടര്‍മാര്‍

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; അന്തിമ പട്ടികയില്‍ ആകെ 2.69 കോടി...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് ജാമ്യം

Feb 20, 2026 02:18 PM

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന്...

Read More >>
റംസാൻ കിറ്റ് വിതരണം നടത്തി

Feb 20, 2026 02:05 PM

റംസാൻ കിറ്റ് വിതരണം നടത്തി

റംസാൻ കിറ്റ് വിതരണം...

Read More >>
Top Stories

Entertainment News