അണ്ടല്ലൂർ കാവ് തിറ മഹോത്സവം സമാപിച്ചു; ഇനി അടുത്ത കുംഭമാസത്തിനായുള്ള കാത്തിരിപ്പ്

അണ്ടല്ലൂർ കാവ് തിറ മഹോത്സവം സമാപിച്ചു; ഇനി അടുത്ത കുംഭമാസത്തിനായുള്ള കാത്തിരിപ്പ്
Feb 20, 2026 01:58 PM | By Remya Raveendran

കണ്ണൂർ: ഏഴു പകലും ഇരവും ഭക്തിയുടെയും ആചാരപ്പെരുമയുടെയും നിറവിൽ നടന്നുവന്ന അണ്ടല്ലൂർ കാവ് തിറ മഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം. ഉത്സവത്തിന്റെ ഭാഗമായുള്ള തെയ്യാട്ടങ്ങൾ പൂർത്തിയായതോടെ ആയിരക്കണക്കിന് ഭക്തർ വരുംവർഷത്തെ ഉത്സവത്തിനായുള്ള കാത്തിരിപ്പോടെ മടങ്ങി. താഴെക്കാവിൽ നിന്നുള്ള തിരിച്ചെഴുന്നള്ളത്തിനും തുടർന്നു നടന്ന അനുബന്ധ ചടങ്ങുകൾക്കും ശേഷമാണ് തിരുവാഭരണം അറയിൽ സൂക്ഷിച്ചത്. ഇതോടെ ഈ വർഷത്തെ ഉത്സവ ചടങ്ങുകൾക്ക് ഔദ്യോഗികമായി തിരശ്ശീല വീണു.ശ്രീരാമകഥയെ ആസ്പദമാക്കി നടന്ന തെയ്യാട്ടങ്ങൾ കാണാൻ അവസാന ദിനം വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രമുറ്റത്തും പരിസരത്തും അനുഭവപ്പെട്ടത്.ദൈവത്താർ, ബപ്പൂരൻ, അങ്കക്കാരൻ തുടങ്ങി രാമായണത്തിലെ കഥാപാത്രങ്ങളെ ആവിഷ്കരിക്കുന്ന തെയ്യക്കോലങ്ങൾ ഭക്തർക്ക് കൺകുളിർക്കെ ദർശിക്കാനായി. രാവണനിഗ്രഹത്തിന് ശേഷം സീതയെ വീണ്ടെടുത്ത് മടങ്ങുന്ന തെയ്യാട്ടത്തോടെഇന്ന് പുലർച്ചെ ദൈവത്താരീശ്വരന്റെ തിരുമുടി അഴിച്ചതോടെയാണ് ഏഴ് ദിവസം നീണ്ടുനിന്ന ഉത്സവത്തിന് സമാപ്തിയായത്.അണ്ടല്ലൂർ കാവിലെ ഈ ആഘോഷങ്ങൾ ഇനി അടുത്ത വർഷത്തെ കുംഭമാസത്തിലെ കാത്തിരിപ്പിലേക്ക് വഴിമാറി.

Andallurkkav

Next TV

Related Stories
അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Feb 20, 2026 03:58 PM

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ്...

Read More >>
വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Feb 20, 2026 03:10 PM

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ...

Read More >>
‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി ആരോഗ്യവകുപ്പ്

Feb 20, 2026 02:39 PM

‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി ആരോഗ്യവകുപ്പ്

‘തിരഞ്ഞെടുപ്പ് സമയം, ആരോഗ്യവകുപ്പിനെതിരെ വാർത്തകൾ വരാതിരിക്കാൻ ജാഗ്രത വേണം’; സർക്കുലർ ഇറക്കി...

Read More >>
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; അന്തിമ പട്ടികയില്‍ ആകെ 2.69 കോടി വോട്ടര്‍മാര്‍

Feb 20, 2026 02:25 PM

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; അന്തിമ പട്ടികയില്‍ ആകെ 2.69 കോടി വോട്ടര്‍മാര്‍

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; അന്തിമ പട്ടികയില്‍ ആകെ 2.69 കോടി...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് ജാമ്യം

Feb 20, 2026 02:18 PM

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന്...

Read More >>
റംസാൻ കിറ്റ് വിതരണം നടത്തി

Feb 20, 2026 02:05 PM

റംസാൻ കിറ്റ് വിതരണം നടത്തി

റംസാൻ കിറ്റ് വിതരണം...

Read More >>
Top Stories

Entertainment News