ശബരിമല സ്വർണമോഷണക്കേസ്: ‘തന്ത്രിയെ മനപ്പൂർവം കുടുക്കി’; പരസ്യ പിന്തുണയുമായി രമേശ് ചെന്നിത്തല

ശബരിമല സ്വർണമോഷണക്കേസ്: ‘തന്ത്രിയെ മനപ്പൂർവം കുടുക്കി’; പരസ്യ പിന്തുണയുമായി രമേശ് ചെന്നിത്തല
Feb 22, 2026 02:07 PM | By Remya Raveendran

തിരുവനന്തപുരം :   ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രിക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല. ശബരിമല തന്ത്രി കണ്ഠര് രാജീവരെ മനപ്പൂർവം കുടുക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ഒരു തെളിവുമില്ലാതെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.41 ദിവസം ജയിലിൽ കിടത്തിയത് തികച്ചും സംശയാസ്പദമാണ്. ജാമ്യം ലഭിക്കുന്നതിനെ എസ് ഐ ടി എതിർത്തു. എന്നാൽ അതിനു വിരുദ്ധമാണ് കൊല്ലം വിജിലൻസ് കോടതിയിലെ വിധി ന്യായമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കൊള്ളയിൽ തന്ത്രിയെ ബന്ധപ്പെടുത്തുന്നതിന് ഒരു തെളിവുമില്ല എന്ന് കൊല്ലം വിജിലൻസ് കോടതി പറഞ്ഞു. ശബരിമല തന്ത്രി അയ്യപ്പൻ്റെ പിതാവിന്റെ സ്ഥാനത്തുള്ള വ്യക്തിയാണ്. ഒരു തെളിവുമില്ലാതെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യിക്കുകയും 41 ദിവസം ജയിലിൽ പാർപ്പിക്കുകയും ചെയ്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ശബരിമല തന്ത്രിയെ മനപ്പൂർവം കുടുക്കുകയായിരുന്നു. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായി.അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

Sabarimalacase

Next TV

Related Stories
പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

Feb 22, 2026 03:24 PM

പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

പേരട്ടയിൽ വീട്ടുവളപ്പിൽ നിന്ന് രാജവെമ്പാലയെ...

Read More >>
‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

Feb 22, 2026 02:54 PM

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല,...

Read More >>
പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി  പിടികൂടി

Feb 22, 2026 02:44 PM

പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി പിടികൂടി

പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി ...

Read More >>
തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു ഹൈക്കോടതിയിൽ

Feb 22, 2026 02:35 PM

തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു ഹൈക്കോടതിയിൽ

തൊണ്ടിമുതൽ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണം: ആന്റണി രാജു...

Read More >>
'തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'; തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദൻ

Feb 22, 2026 02:21 PM

'തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'; തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദൻ

'തന്ത്രി പെരുങ്കള്ളൻമാരുടെ പട്ടികയിൽ, 'എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല'; തന്ത്രിക്കെതിരെ തുറന്നടിച്ച് എംവി...

Read More >>
തിരുവനന്തപുരത്ത് പ്ലസ് 2 വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Feb 22, 2026 01:51 PM

തിരുവനന്തപുരത്ത് പ്ലസ് 2 വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരത്ത് പ്ലസ് 2 വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ...

Read More >>
Top Stories