കതിരൂർ: സംസ്ഥാന സർക്കാർ, ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം എന്നിവയുടെ നേതൃത്വത്തിൽ ഹെൽത്തി കേരള ക്യാമ്പയിൻ്റെ ഭാഗമായി കതിരൂർ ജി വി എച്ച് എസ് സ്കൂൾ ഗ്രൗണ്ടിൽ മെഗാ യോഗ പ്രദർശനം സംഘടിപ്പിച്ചു.
നിയമസഭാസ്‌പീക്കർ അഡ്വ എ. എൻ ഷംസീർ ഉദ്‌ഘാനനം ചെയ്‌തു. ചടങ്ങിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുജയ അധ്യക്ഷയായി. ഡോ. എൻ.ടി നിഷ പദ്ധതി വിശദീകരിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ, ചൊക്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എം സ്വപ്ന ഡോ. ഡിജോ ജോസ്, ഡോ. പി. എസ് ജിഷ എന്നിവർ പങ്കെടുത്തു. ഡോ. കെ സെബിന യോഗ പ്രദർശനത്തിന് നേതൃത്വം നൽകി.
kathiroor

.jpeg)





.jpeg)

.jpeg)


























