ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി
Feb 24, 2026 12:06 PM | By sukanya

കൊച്ചി: ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻ കാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഗുരുതരമായ ആരോപണമാണെന്നും വീണ്ടും സന്ദേശങ്ങൾ അയയ്ക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയതെന്ന് സർക്കാറിനോട് കോടതി ചോദിച്ചു. വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് അയച്ചു.

സർക്കാർ നടപടി പ്രഥമദൃഷ്ട്യാ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ആളുകൾക്ക് ആവശ്യമില്ലാത്ത വിവരങ്ങളാണ് സർക്കാർ പ്രചരിപ്പിക്കുന്നതെന്നും പറഞ്ഞ കോടതി, ഈ വിവരങ്ങൾ നിങ്ങൾക്ക് എങ്ങനെ കിട്ടിയെന്ന് സർക്കാറിനോട് ആവർത്തിച്ച് ചോദിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ സന്ദേശങ്ങൾ പ്രചരിപ്പിക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.

ഓഫീസിൽ നിന്ന് ഓരോ വ്യക്തിക്കും എത്ര സന്ദേശങ്ങൾ അയച്ചുവെന്ന വിവരം വിശദമാക്കി സത്യവാങ്മൂലം നൽകാൻ സർക്കാരിന് നിർദേശം നൽകി. വെള്ളിയാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

highcourt

Next TV

Related Stories
കണ്ണൂർ തലശേരി പഴയ ബസ്സ്റ്റാൻ്റ് എം.ജി റോഡിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു

Feb 24, 2026 01:10 PM

കണ്ണൂർ തലശേരി പഴയ ബസ്സ്റ്റാൻ്റ് എം.ജി റോഡിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു

കണ്ണൂർ തലശേരി പഴയ ബസ്സ്റ്റാൻ്റ് എം.ജി റോഡിൽ കെട്ടിടത്തിന്റെ മേൽക്കൂര...

Read More >>
'ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ':  ചോദ്യവുമായി സുപ്രീം കോടതി

Feb 24, 2026 01:02 PM

'ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ': ചോദ്യവുമായി സുപ്രീം കോടതി

"ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ"? ചോദ്യവുമായി സുപ്രീം...

Read More >>
കണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കോർപറേഷൻ ഓഫിസിലെ സൈറൺ നിർത്തലാക്കി

Feb 24, 2026 12:04 PM

കണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കോർപറേഷൻ ഓഫിസിലെ സൈറൺ നിർത്തലാക്കി

കണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കോർപറേഷൻ ഓഫിസിലെ സൈറൺ...

Read More >>
തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

Feb 24, 2026 11:38 AM

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ...

Read More >>
ശബരിമല കൊള്ളകേസ് : ജാമ്യം വ്യവസ്ഥയില്‍ തന്ത്രി ഇളവു തേടും

Feb 24, 2026 11:36 AM

ശബരിമല കൊള്ളകേസ് : ജാമ്യം വ്യവസ്ഥയില്‍ തന്ത്രി ഇളവു തേടും

ശബരിമല കൊള്ളകേസ്ജാമ്യം വ്യവസ്ഥയില്‍ തന്ത്രി ഇളവു...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

Feb 24, 2026 11:33 AM

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും...

Read More >>
Top Stories

News Roundup

GCC News