‘യുഡിഎഫിന് ഉജ്ജ്വല വിജയം ഉണ്ടാകും, പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ലഭിക്കും ; വി ഡി സതീശൻ

‘യുഡിഎഫിന് ഉജ്ജ്വല വിജയം ഉണ്ടാകും, പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ലഭിക്കും ; വി ഡി സതീശൻ
Feb 24, 2026 02:32 PM | By Remya Raveendran

തിരുവനന്തപുരം :   പാലായിൽ ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാപ്പൻ മുന്നണിയിലെ പ്രധാന നേതാവ്. കാപ്പനെ ആക്രമിക്കാൻ ആരും വരേണ്ട. അദ്ദേഹത്തെ യുഡിഎഫ് സംരക്ഷിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. പാലായിലെ പുതുയുഗ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഘപരിവാറിൻ്റെ പാതയിലാണ് സിപിഐഎമ്മും. കേരളത്തിൽ വർഗ്ഗീയതയ്ക്ക് തിരികൊളുത്തിയിരിക്കന്നത് മുഖ്യമന്ത്രിയാണ്. ചിലർ പറയും വോട്ട് ബാങ്ക് കയ്യിലുണ്ട്. എന്നാൽ വർഗ്ഗീയത പറയുന്ന അവരോട് പറയും അത് കൈയിൽ വച്ചുകൊള്ളാൻ. ഏതു കൊലകൊമ്പൻ ആണെങ്കിലും മുഖത്തുനോക്കി പറയുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ അനുവദിക്കില്ല. യുഡിഎഫ് വന്നാൽ അതെല്ലാം പുനപരിശോധിക്കും. അതുകൊണ്ട് ഇതിൻ്റെ പേരിൽ പണം വാങ്ങാം എന്ന് കരുതേണ്ട. ഉജ്ജ്വല വിജയം യുഡിഎഫിന് ഉണ്ടാകുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.ഇടത് പക്ഷത്തിൻ്റെ പരിപ്പ് പാലയുടെ മണ്ണിൽ വേകില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഇടത് പക്ഷം ഇനി ഒരിക്കലും പാലായിൽ വിജയിക്കില്ല. 52 കൊല്ലം പാല വികസിച്ചില്ല. തൊടുപുഴ നഗരമായിട്ടും പാല ഒരു പട്ടണം മാത്രമായി നില്കുന്നു. പാല ഒരു പണി തീരാത്ത വീടായിരുന്നു താൻ MLA ആയപ്പോൾ. വികസനത്തിന് വിലങ്ങുതടിയാകുന്നത് ജോസ് കെ മാണിയെന്നും മാണി സി കാപ്പൻ പറഞ്ഞു.

Vdsatheesan

Next TV

Related Stories
കണിച്ചാർ പഞ്ചായത്തിൽ ഭിന്നശേഷി അദാലത്ത് നടത്തി.

Feb 24, 2026 04:07 PM

കണിച്ചാർ പഞ്ചായത്തിൽ ഭിന്നശേഷി അദാലത്ത് നടത്തി.

കണിച്ചാർ പഞ്ചായത്തിൽ ഭിന്നശേഷി അദാലത്ത്...

Read More >>
മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പൊലീസിൽ പരാതി നൽകി യുവതി

Feb 24, 2026 03:57 PM

മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പൊലീസിൽ പരാതി നൽകി യുവതി

മാർക്കറ്റിൽ നിന്ന് വാങ്ങിയ മീനിൽ ജീവനുള്ള പുഴുക്കൾ; പൊലീസിൽ പരാതി നൽകി...

Read More >>
പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ് ചന്ദ്രശേഖർ

Feb 24, 2026 03:23 PM

പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ് ചന്ദ്രശേഖർ

പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ്...

Read More >>
കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ ഹൈക്കോടതി

Feb 24, 2026 03:07 PM

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ ഹൈക്കോടതി

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ല; കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണാൻ...

Read More >>
വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി പിടിയിൽ

Feb 24, 2026 02:52 PM

വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി പിടിയിൽ

വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി...

Read More >>
വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

Feb 24, 2026 02:20 PM

വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരിച്ച്...

Read More >>
Top Stories

News Roundup

GCC News