കൊച്ചി : കൊച്ചിയില്‍ സംസാരശേഷിയില്ലാത്ത ഭിന്നശേഷിക്കാരനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി യുവതിയടങ്ങുന്ന നാലംഗ സംഘം ക്രൂരമായി മർദിച്ചു.മർദനത്തില്‍ വാരിയെല്ല് ഒടിഞ്ഞ ചേർത്തല സ്വദേശി അമല്‍ ദേവ് (23) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രണ്ട് പ്രതികളെ കടവന്ത്ര പോലീസ് പിടികൂടി.
ഒന്നാം പ്രതിയായ സഫ്നയാണ് അമല്‍ ദേവിനെ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. അവിടെ എത്തിയ അമലിനെ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ സംഘം നിർബന്ധിച്ചു. ഇതിന് വിസമ്മതിച്ചതോടെ സംഘം അമലിനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.
മർദനത്തിന് പുറമെ യുവാവിന്റെ നഗ്നദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയതായും എഫ്.ഐ.ആറില്‍ പറയുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്
kochi



.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)























