കണിച്ചാർ: ഇ. കെ.നായനാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ബാബു അബ്രഹാമിൻ്റെ 'കമ്പിളികണ്ടത്തെ കൽഭരണികൾ' എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തക ചർച്ച നടത്തി
വായനശാലാ സെക്രട്ടറി ബി.കെ.ശിവൻ്റെ വീട്ടിൽ ചേർന്ന ചടങ്ങിന് വായനശാലാ സെക്രട്ടറി ബി.കെ.ശിവൻ സ്വാഗതം പറഞ്ഞു. വായനശാലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. നിധി ബുക്സ് സ്ഥാപകനായ പി.എസ്.ശിവദാസൻ ചർച്ച ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഖേലോ ഇൻഡ്യ യോഗാസന ചാമ്പ്യൻഷിപ്പിൽ സംസ്ഥാന വിജയിയായ ആൽബിന മരിയ പ്രിൻസ്, കണ്ണൂർ ജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദിയിൽ മലയാളം കാവ്യാലാപനത്തിൽ എ ഗ്രേഡ് നേടിയ അൻവിത പി.എസ്, റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ ഭാഗമായി വായനശാല നടത്തിയ ക്വിസ് മത്സര വിജയികളായ റിജിൽ രൺജിത്ത്, ശ്രീബാല പി.എസ്, നിജിൽ സാബു എന്നിവരെ അനുമോദിച്ചു.
എഴുത്തുകാരി ഡാലിയ ജോണി, റെജി കണ്ണോളിക്കുടി, രാമകൃഷ്ണൻ ഇ ജി, ഷൈല.എം എൻ, ഗീത കെ.പി തുടങ്ങിയവർ സംസാരിച്ചു. വായനശാലാ കമ്മിറ്റി അംഗങ്ങളായ വി ചന്ദ്രബാബു, ജനാർദ്ദനൻ പി.പി, സുരേന്ദ്രൻ എം.ആർ, ഷൈലജ ചന്ദ്രൻ, ലൈബ്രേറിയൻ ഘനശ്യാം തുടങ്ങിയവർ നേതൃത്വം നൽകി.
A book discussion took place






































