സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കിലേക്ക്
Mar 3, 2026 10:14 AM | By sukanya

തിരുവനന്തപുരം : സ്ഥാനത്തെ സ്വകാര്യ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി നഴ്‌സുമാരുടെ സമ്പൂര്‍ണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്‌സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സമരത്തിലേക്ക് നീങ്ങുന്നത്.

കേരളത്തിലെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഈ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. നഴ്‌സുമാരുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന് അധികൃതര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ് പ്രധാന ആവശ്യം.

ചെറുകിട ക്ലിനിക്കുകള്‍ മുതല്‍ വന്‍കിട മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള 490 ഓളം സ്ഥാപനങ്ങളിലെ നഴ്‌സുമാര്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കും. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാം. കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം തുടരുകയാണെന്നും, അനിശ്ചിതകാല സമരമല്ലാതെ മറ്റ് വഴികളില്ലെന്നും യുഎന്‍എ നേതൃത്വം വ്യക്തമാക്കി.

Thiruvanaththapuram

Next TV

Related Stories
ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍

Mar 3, 2026 11:35 AM

ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍

ടീച്ചര്‍ ട്രെയിനിംഗ്...

Read More >>
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Mar 3, 2026 11:33 AM

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ...

Read More >>
അപേക്ഷ ക്ഷണിച്ചു

Mar 3, 2026 11:32 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ഇരുപത്തിമൂന്ന് നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സയുമായി 'സ്പന്ദനം' അഞ്ചാം ഘട്ടം ആരംഭിച്ച് ആസ്റ്റർ വോളണ്ടിയേഴ്‌സും വർഗീസ് മൂലൻ ഫൗണ്ടേഷനും

Mar 3, 2026 11:29 AM

ഇരുപത്തിമൂന്ന് നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സയുമായി 'സ്പന്ദനം' അഞ്ചാം ഘട്ടം ആരംഭിച്ച് ആസ്റ്റർ വോളണ്ടിയേഴ്‌സും വർഗീസ് മൂലൻ ഫൗണ്ടേഷനും

23 നിർധന കുട്ടികൾക്ക് സൗജന്യ ഹൃദയ ചികിത്സയുമായി 'സ്പന്ദനം' അഞ്ചാം ഘട്ടം ആരംഭിച്ച് ആസ്റ്റർ വോളണ്ടിയേഴ്‌സും വർഗീസ് മൂലൻ...

Read More >>
അതിജീവനത്തിന്റെ പാഠങ്ങൾ തേടി കരിങ്കുറ്റി സ്കൂൾ വിദ്യാർത്ഥികൾ ടൗൺഷിപ്പും ചൂരൽമലയും സന്ദർശിച്ചു.

Mar 3, 2026 11:27 AM

അതിജീവനത്തിന്റെ പാഠങ്ങൾ തേടി കരിങ്കുറ്റി സ്കൂൾ വിദ്യാർത്ഥികൾ ടൗൺഷിപ്പും ചൂരൽമലയും സന്ദർശിച്ചു.

അതിജീവനത്തിന്റെ പാഠങ്ങൾ തേടി കരിങ്കുറ്റി സ്കൂൾ വിദ്യാർത്ഥികൾ ടൗൺഷിപ്പും ചൂരൽമലയും...

Read More >>
സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ്

Mar 3, 2026 11:00 AM

സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ്

സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ്...

Read More >>
Top Stories










News Roundup