തലപ്പുഴ: രോഗികളെ സഹായിക്കുന്നതിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചും, 2030 സമഗ്ര വികസനം തവിഞ്ഞാൽ എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് മുൻതൂക്കം നൽകിക്കൊണ്ടും 2026-27 വർഷത്തെ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് റാബിയ അബ്ബാസ് അവതരിപ്പിച്ചു. 745633220 രൂപ വരവും 721685333 രൂപ ചെലവും 23947887 രൂപ നീക്കിയിരിക്കുമുള്ള ബജറ്റ് ആണ് അവതരിപ്പിച്ചത്. കിടപ്പ് രോഗികൾ, ഡയാലിസിസ് രോഗികൾ, ക്യാൻസർ രോഗികൾ അടക്കമുള്ള രോഗികളെ സഹായിക്കാനായി ദുരിതാശ്വാസ നിധി ബജറ്റ് ആണ് ലക്ഷ്യമിടുന്നത്.
പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും മാസം പത്ത് രൂപ ശേഖരിച്ച് പദ്ധതി ആരംഭിക്കും. കൃഷിയെ പ്രോത്സാഹിപ്പിക്കാനും കർഷകരെയും ക്ഷീര കർഷകരെയും സാമ്പത്തികമായി ഉന്നതിയിൽ എത്തിക്കാനും മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കാനും ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്. പ്രസിഡണ്ട് എംജി ബിജു അധ്യക്ഷത വഹിച്ചു.
Thalappuzha

.jpeg)


.jpeg)
.jpeg)

.jpeg)



.jpeg)
.jpeg)

.jpeg)























