തലശ്ശേരി: വികസനം ജന്മാവകാശം ..! എന്ന മുദ്രാവാക്യമുയർത്തി മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് മെഗാ അദാലത്തും, ജനസംഗമവും സംഘടിക്കുമെന്ന് ബിജെപി ഉത്തര മേഖലാ പ്രഭാരി വി.കെ.സജിവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഭരണപരാജയത്തിന്റെയും വികസന മുരടിപ്പിന്റെയും പ്രതീകമായി മാറിയ കേരളത്തിൽ ജനങ്ങളെ കേൾക്കാൻ ഇനി ബിജെപി ഉണ്ടാകും സന്ദേശമാണ് ബിജെപി ഈ പരിപാടിയിലൂടെ മുന്നോട്ട് വെക്കുന്നത്. സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ എത്രയോ കൂടുതലാണ്.യുവാക്കൾ കേരളത്തിന് പുറത്തേക്കോ,വിദേശത്തേക്കോ പോകുകയാണ്.പ്രഖ്യാപിച്ചിട്ടും പ്രവൃത്തി വൈകുന്ന റോഡ് വികസനമുൾപ്പെടെയുളള അടിസ്ഥാന വികസനം,സർക്കാർ ആശുപത്രികളിലെ പോരായ്മകൾ,ജൽജീവൻ മിഷൻ നടപ്പിലാക്കാതെ കുടിവെള്ളം നിഷേധിക്കുന്നത്,70 വയസ്സ് കഴിഞ്ഞവർക്ക് 5ലക്ഷം രൂപവരെ ലഭിക്കുന്ന ഇൻഷൂറൻസ് നടപ്പിലാക്കാത്തത്,അർഹതയുള്ള എത്രയോ പേർക്ക് പിയംഎവൈ വീട് ലഭിക്കാത്തത് ഇങ്ങനെ നൂറുകണക്കിന് വിഷയങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.പ്രകൃതി ദത്തമായ മുഴപ്പിലങ്ങാട് ബീച്ചിൽ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ വികസനം കൊണ്ടു വരാത്ത തും,ആറളം സെറ്റിൽമെന്റ് കോളനിയിൽ കഴിഞ്ഞ ദിവസം ആനചവിട്ടിക്കൊന്ന അനീഷ് ഉൾപ്പെടെ 17 പേരുടെ ജീവൻ പൊലിഞ്ഞിട്ടും സുരക്ഷാ സംവിധാനം ഒരുക്കാൻ കഴിയാത്തതും മുഖ്യമന്ത്രിയുടെ പരാജയമാണ് സൂചിപ്പിക്കുന്നത്.രാഷ്ട്രീയ വിരോധം കൊണ്ട് 16000 കോടിയുടെ കേന്ദ്രഫണ്ട് ലാപ്സാക്കി ജനങ്ങൾക്ക് പദ്ധതികൾ നിഷേധിക്കുക കൂടി ചെയ്തവരാണ് സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ശ്രീ ശോഭ കരന്ദലജെയും അദാലത്തിൽ പങ്കെടുത്ത് ജനങ്ങളുടെ പരാതികൾ സ്വീകരിക്കും.പ്രധാനമായും ധർമ്മടം മണ്ഡലത്തിലെ പ്രശ്നങ്ങൾക്കും അവഗണനയ്ക്കുമെതിരെയും പൊതുവേ കണ്ണൂർ ജില്ലയിലെ ജനങ്ങൾക്കും പരാതികൾ സമർപ്പിക്കാം.
പത്രസമ്മേളനത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ, കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു എളക്കുഴി, സംസ്ഥാന സമിതി അംഗം എൻ ഹരിദാസ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
kannur


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)

.jpeg)
.png)
.jpeg)






















