ശ്വാസംമുട്ടലുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്സിൻ മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച്‌ ആരോഗ്യ വകുപ്പ്.

ശ്വാസംമുട്ടലുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്സിൻ മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച്‌ ആരോഗ്യ വകുപ്പ്.
Mar 4, 2026 11:30 AM | By sukanya

കൊല്ലം:ശ്വാസംമുട്ടലുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്സിൻ മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച്‌ ആരോഗ്യ വകുപ്പ്.

ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. നഴ്സിനെ ചുമതലകളില്‍ നിന്ന് മാറ്റി. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടന്നാണ് നടപടി.

ശാസ്താംകോട്ട വേങ്ങ സ്വദേശിയായ പതിനെട്ടുകാരിക്കാണ് തിങ്കളാഴ്ച താലൂക്ക് ആശുപത്രിയില്‍ ദുരനുഭവമുണ്ടായത്.പനിയും ശ്വാസതടസ്സവുമായി അമ്മയോടൊപ്പം ചികിത്സയ്ക്കെത്തിയ യുവതിയെ ഡോക്ടർ പരിശോധിച്ചശേഷം കുത്തിവെപ്പെടുക്കാൻ നിർദേശിച്ചു.

യുവതി കുത്തിവെപ്പെടുക്കുന്ന മുറിയിലെത്തി. അതേസമയത്ത് നായയുടെ കടിയേറ്റ ഒരാളും അവിടെയുണ്ടായിരുന്നു. രണ്ട് നഴ്‌സുമാരാണ് മുറിയിലുണ്ടായിരുന്നത്. നായ കടിച്ചയാളിനുള്ള വാക്സിന്റെ ടെസ്റ്റ് ഡോസ് സിറിഞ്ചില്‍ നിറച്ചിട്ട് നഴ്‌സ് ശ്വാസംമുട്ടലിനുള്ള മരുന്നെടുക്കാൻ അകത്തേക്ക് പോയി.

ആ സമയം മറ്റേ നഴ്‌സ് ശ്വാസതടസ്സത്തിനുള്ള മരുന്നാണെന്നു തെറ്റിദ്ധരിച്ച്‌ പേവിഷബാധയ്ക്കെതിരേയുള്ള വാക്സിൻ നിറച്ചുവെച്ച സിറിഞ്ചെടുത്ത് യുവതിക്ക് കുത്തിവെച്ചതായാണ് വിവരം. ശ്വാസംമുട്ടലിനുള്ള മരുന്നുമായി മറ്റേ നഴ്‌സ് എത്തിയപ്പോഴാണ് പിഴവ് പരസ്പരം അറിയുന്നത്.

Kollam

Next TV

Related Stories
മദ്യലഹരിയിൽ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടിപാർലറും എറിഞ്ഞുതകർത്തു;മൂന്ന് പേർക്ക് പരിക്ക്, പ്രതി പിടിയിൽ

Mar 4, 2026 12:33 PM

മദ്യലഹരിയിൽ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടിപാർലറും എറിഞ്ഞുതകർത്തു;മൂന്ന് പേർക്ക് പരിക്ക്, പ്രതി പിടിയിൽ

മദ്യലഹരിയിൽ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടിപാർലറും എറിഞ്ഞുതകർത്തു;മൂന്ന് പേർക്ക് പരിക്ക്, പ്രതി...

Read More >>
ചീങ്കണ്ണിപ്പുഴയോരത്ത് അലർട്ട് സിസ്‌റ്റം സ്‌ഥാപിച്ചു

Mar 4, 2026 12:31 PM

ചീങ്കണ്ണിപ്പുഴയോരത്ത് അലർട്ട് സിസ്‌റ്റം സ്‌ഥാപിച്ചു

ചീങ്കണ്ണിപ്പുഴയോരത്ത് അലർട്ട് സിസ്‌റ്റം...

Read More >>
ചെന്നൈയിൽ വാഹനാപകടം :  മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു

Mar 4, 2026 12:29 PM

ചെന്നൈയിൽ വാഹനാപകടം : മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു

ചെന്നൈയിൽ വാഹനാപകടം : മലയാളി നിയമവിദ്യാർത്ഥിനി...

Read More >>
എം ഡി എം യുമായി നവവരൻ  പോലീസ് പിടിയിൽ

Mar 4, 2026 12:26 PM

എം ഡി എം യുമായി നവവരൻ പോലീസ് പിടിയിൽ

എം ഡി എം യുമായി നവവരൻ പോലീസ് പിടിയിൽ...

Read More >>
ശബരിമല സ്വർണക്കൊള്ള കേസിൽ  എ. പത്മകുമാറിന് ജാമ്യം

Mar 4, 2026 11:50 AM

ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിന്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി.

Mar 4, 2026 11:32 AM

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ...

Read More >>
Top Stories

News Roundup