എം ഡി എം യുമായി നവവരൻ പോലീസ് പിടിയിൽ

എം ഡി എം യുമായി നവവരൻ  പോലീസ് പിടിയിൽ
Mar 4, 2026 12:26 PM | By sukanya

തിരൂർ: നവവരൻ നിക്കാഹ് കഴിഞ്ഞ വീട്ടിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. വീടിൻ്റെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത്റൂമിലാണ് എം.ഡി.എം.എ. ഒളിപ്പിച്ചിരുന്നത്. തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പോലീസ് അറസ്റ്റ് ചെയ്‌തത്. തിരൂരിലെ പൊറ്റിലാത്തറയിൽ വെച്ച് കാറിൽനിന്നാണ് ആദ്യം എം.ഡി.എം.എ. പിടികൂടിയത്. ചോദ്യംചെയ്‌തപ്പോൾ മുഹമ്മദ് ഷിബാൻ ഉപയോഗത്തിനും വിൽപ്പനക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എം.ഡി.എം.എ. ഇയാൾ നിക്കാഹ് കഴിച്ച നവവധുവിൻ്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് പോലീസിന് മൊഴി നൽകിയത്. തുടർന്ന് വീട്ടിലെത്തി പോലീസ് എം.ഡി.എം.എ. കണ്ടെടുത്തു. കാറിൽനിന്നും ഭാര്യവീട്ടിൽനിന്നുമായി മൊത്തം 1.55 ഗ്രാം എം.ഡി.എം.എ.യാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതി സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്‌തുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

arrested

Next TV

Related Stories
‘ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്

Mar 4, 2026 02:20 PM

‘ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്

‘ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച്...

Read More >>
63 വർഷം നീണ്ട CPIM അംഗത്വം ഉപേക്ഷിക്കുന്നുവെന്ന് ജി സുധാകരൻ; അനുനയിപ്പിക്കാൻ സിപിഐഎം

Mar 4, 2026 02:07 PM

63 വർഷം നീണ്ട CPIM അംഗത്വം ഉപേക്ഷിക്കുന്നുവെന്ന് ജി സുധാകരൻ; അനുനയിപ്പിക്കാൻ സിപിഐഎം

63 വർഷം നീണ്ട CPIM അംഗത്വം ഉപേക്ഷിക്കുന്നുവെന്ന് ജി സുധാകരൻ; അനുനയിപ്പിക്കാൻ...

Read More >>
അമിത വേഗതയിലെത്തിയ പിക്കപ് വാനിടിച്ച് റെയില്‍വേ രണ്ടാംഗേറ്റ് തകര്‍ന്നു

Mar 4, 2026 01:55 PM

അമിത വേഗതയിലെത്തിയ പിക്കപ് വാനിടിച്ച് റെയില്‍വേ രണ്ടാംഗേറ്റ് തകര്‍ന്നു

അമിത വേഗതയിലെത്തിയ പിക്കപ് വാനിടിച്ച് റെയില്‍വേ രണ്ടാംഗേറ്റ്...

Read More >>
‘പരമോന്നത നേതാവ് ആരായാലും വധിക്കും; എവിടെ ഒളിച്ചാലും അയാളെ ഉന്മൂലനം ചെയ്യും’; ഇസ്രയേൽ

Mar 4, 2026 01:50 PM

‘പരമോന്നത നേതാവ് ആരായാലും വധിക്കും; എവിടെ ഒളിച്ചാലും അയാളെ ഉന്മൂലനം ചെയ്യും’; ഇസ്രയേൽ

‘പരമോന്നത നേതാവ് ആരായാലും വധിക്കും; എവിടെ ഒളിച്ചാലും അയാളെ ഉന്മൂലനം ചെയ്യും’;...

Read More >>
മദ്യലഹരിയിൽ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടിപാർലറും എറിഞ്ഞുതകർത്തു;മൂന്ന് പേർക്ക് പരിക്ക്, പ്രതി പിടിയിൽ

Mar 4, 2026 12:33 PM

മദ്യലഹരിയിൽ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടിപാർലറും എറിഞ്ഞുതകർത്തു;മൂന്ന് പേർക്ക് പരിക്ക്, പ്രതി പിടിയിൽ

മദ്യലഹരിയിൽ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടിപാർലറും എറിഞ്ഞുതകർത്തു;മൂന്ന് പേർക്ക് പരിക്ക്, പ്രതി...

Read More >>
ചീങ്കണ്ണിപ്പുഴയോരത്ത് അലർട്ട് സിസ്‌റ്റം സ്‌ഥാപിച്ചു

Mar 4, 2026 12:31 PM

ചീങ്കണ്ണിപ്പുഴയോരത്ത് അലർട്ട് സിസ്‌റ്റം സ്‌ഥാപിച്ചു

ചീങ്കണ്ണിപ്പുഴയോരത്ത് അലർട്ട് സിസ്‌റ്റം...

Read More >>
Top Stories

News Roundup