തലശ്ശേരി : ഗാന്ധിജിയും , ശ്രീ നാരായണ ഗുരുവും തമ്മിൽ 1925 ൽ ശിവഗിരിയിൽ വെച്ച് നടത്തിയ കൂടികാഴ്ച കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഒരു വഴിത്തിരിവാണെന്ന് അഡ്വ: സജീവ് ജോസഫ് എം എൽ എ പ്രസ്താവിച്ചു.ശിവഗിരി മഠം, രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രം ആഭിമുഖ്യത്തിൽ ഗുരു - ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മാർച്ച് 6 ന് കൊല്ലത്ത് നടക്കുന്ന ശതാബ്ദി ആഘോഷ പരിപാടിയിലേക്കുള്ള ഛായാചിത്രജാഥക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു, ജാഥാ ക്യാപ്റ്റൻ കൂടിയായ സജീവ് ജോസഫ് എം എൽ എ .
എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.കെ പി സി സി ട്രഷറർ വി.എ.നാരായണൻ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ആനന്ദതീർത്ഥ ട്രസ്റ്റ് ചെയർമാൻ ടി.വി.വസുമിത്രൻ ഇഞ്ചിനിയർ മുഖ്യഭാഷണം നടത്തി. പ്രേമാനന്ദ സ്വാമികൾ, സജീവ് മാറോളി ,അഡ്വ: സി.ജി.അരുൺ, കെ.ശശിധരൻ ,കെ.വി.രജീഷ്, പി.വി.രാധാകൃഷ്ണൻ , രാജീവൻ പാനുണ്ട, കെ.സുരേശൻ തുടങ്ങിയവർ സംസാരിച്ചു.
Thalassery















.jpeg)
.png)





















