ഖമനയിയുടെ വധം, ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം; കൊല്ലപ്പെട്ടത് ഞങ്ങളുടെ പിതാവെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ

ഖമനയിയുടെ വധം, ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം; കൊല്ലപ്പെട്ടത് ഞങ്ങളുടെ പിതാവെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ
Mar 5, 2026 02:13 PM | By Remya Raveendran

ഡൽഹി :   ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം. ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം. നയതന്ത്രർക്ക് അനുശോചനം രേഖപ്പെടുത്താൻ എംബസിയിൽ പുസ്തകം. ഇന്നും നാളെയും ഒൻപതാം തീയതിയും എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്താം. റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അനുശോചനത്തിന് എത്തി.

നിലവിൽ ഒരു ചർച്ചകൾക്കും ഇറാൻ തയ്യാറല്ല, കൊല്ലപ്പെട്ടത് തങ്ങളുടെ പിതാവെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി പറഞ്ഞു. അദ്ദേഹം നിലകൊണ്ടത് ചരിത്രത്തിലെ ശരിയുടെ ഭാഗത്ത്. ഇറാൻ യുദ്ധം ആഗ്രഹിച്ചിട്ടില്ല. ഇറാൻ യുദ്ധത്തിനും സമാധാനത്തിനും തയ്യാറാണ്. പക്ഷെ സമാധാന ശ്രമങ്ങളെ ഇല്ലാതാക്കിയത് തങ്ങളല്ല..പശ്ചിമേഷ്യ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പാശ്ചാത്യ ശക്തി പശ്ചിമേഷ്യയുടെ സമ്പത്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഈ അവസരത്തിൽ അമേരിക്കയുമായി സമവായം സാധ്യമല്ല. കുട്ടികൾ പഠിക്കുന്ന സ്കൂൾ പോലും തകർത്തു. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി, ഇറാൻ സത്യസന്ധത ആണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇതിന് പകരം കയ്പേറിയ അനുഭവങ്ങൾ ലഭിച്ചു. ഇറാൻ്റെ ശേഷി എന്താണെന്ന് അമേരിക്കയ്ക്ക് അറിയാം. യുദ്ധം അവസാനിപ്പിക്കേണ്ടത് എപ്പോഴെന്ന് തീരുമാനിക്കേണ്ടത് ഇപ്പൊൾ ഇറാൻ ആണ്. ഇറാനെക്കൊണ്ട് എന്ത് സാധിക്കുമെന്ന് അമേരിക്കയ്ക്ക് ബോധ്യമുണ്ട്. ഇറാൻ അയൽ രാജ്യങ്ങളെ ആക്രമിച്ചിട്ടില്ല.

ഇറാനെ ആക്രമിക്കാൻ ബേസ് തുറന്ന് നൽകിയത് അയൽ രാജ്യങ്ങളാണ്. നല്ല ബന്ധമായിരുന്നു രാജ്യങ്ങളുമായി ഉണ്ടായിരുന്നത്. ഈ ബേസിൽ നിന്നാണ് ഇറാനിലെ സ്കൂൾ ആക്രമിക്കപ്പെട്ടത്. ഇന്ത്യയുടെ മാധ്യസ്ഥ ശ്രമം ഉണ്ടായോ എന്ന ചോദ്യത്തിൽ, ഇന്ത്യൻ അധികൃതരോട് ചോദിക്കൂ എന്നും അംബാസഡർ പ്രതികരിച്ചു. ഇന്ത്യയുമായി പണ്ടുകാലം മുതലേ അടുത്ത ബന്ധം ആണ് ഇറാന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eranembasyatdelhi

Next TV

Related Stories
പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ 23,000ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു, കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി

Mar 5, 2026 04:25 PM

പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ 23,000ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു, കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി

പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ 23,000ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു, കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും...

Read More >>
ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം നാവികർ

Mar 5, 2026 03:34 PM

ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം നാവികർ

ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല; CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി

Mar 5, 2026 03:14 PM

നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല; CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി

നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല; CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി...

Read More >>
‘ജി സുധാകരൻ പക്വതയുള്ള നേതാവ്’ ; തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട, കെ സി വേണു​ഗോപാൽ

Mar 5, 2026 02:53 PM

‘ജി സുധാകരൻ പക്വതയുള്ള നേതാവ്’ ; തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട, കെ സി വേണു​ഗോപാൽ

‘ജി സുധാകരൻ പക്വതയുള്ള നേതാവ്’ ; തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട, കെ സി...

Read More >>
റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Mar 5, 2026 02:41 PM

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്...

Read More >>
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം; സ്ഥിതിഗതികൾ പരിശോധിച്ച് വിദേശകാര്യമന്ത്രാലയം

Mar 5, 2026 02:39 PM

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം; സ്ഥിതിഗതികൾ പരിശോധിച്ച് വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം; സ്ഥിതിഗതികൾ പരിശോധിച്ച്...

Read More >>
Top Stories

News Roundup

GCC News