‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു

‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു
Mar 5, 2026 02:22 PM | By Remya Raveendran

അഴീക്കോട് :   തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു. പി വി അൻവർ രാഷ്ട്രീയം അച്ചടക്കം പാലിച്ചില്ല. ഇനിയും കൂടുതൽ പേര് രാജിവെക്കും. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി പോലും പിവി അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ആൾക്കൂട്ടം മാത്രമാണെന്നും തൃണമൂൽ ദേശീയ നേതൃത്വത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകളെ കബളിപ്പിച്ചെന്നും പ്രസീത അഴീക്കോട് ആരോപിച്ചു.

കേരളത്തിൽ ഏതു വിഭാഗമാണ് യഥാർത്ഥ തൃണമൂൽ എന്നതിൽ വ്യക്തത വരുത്താൻ ഇത് വരെ ദേശീയ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. പി വി അൻവർ കൊൽക്കത്തയിൽ പോയെങ്കിലും മമതാ ബാനർജിയെ കാണാൻ പോലും സാധിച്ചിട്ടില്ല. ബേപ്പൂരിൽ തൃണമൂൽ ചിഹ്നത്തിൽ അൻവറിന് മത്സരിക്കാൻ കഴിയില്ല. പി വി അൻവറിന്റെ കൂടെ വരുന്നവർ എല്ലാം അദ്ദേഹത്തിന്റെ ശമ്പളക്കാർ ആണ്. മതേതര ബോധം ഉള്ളവർക്ക് പി വി അൻവറിന് ഒപ്പം നിൽക്കാൻ ആകില്ല.

ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല. സിജി ഉണ്ണി വിഭാഗമാണോ പിവി അൻവർ വിഭാഗമാണോ യഥാർത്ഥ തൃണമൂൽ എന്നതിൽ ഇപ്പോഴും വ്യക്തത ഇല്ല. അൻവർ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി തൃണമൂൽ സംവിധാനത്തെ ഉപയോഗിക്കുകയായിരുന്നു. അൻവറിനെ മാത്രമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പർ ആക്കിയത്. പാർട്ടിയിൽ ചർച്ച ചെയ്യാതെ ആണ് അൻവർ ബേപ്പൂരിൽ മത്സരിക്കാൻ ഇറങ്ങുന്നതെന്നും പ്രസീത ആരോപിച്ചു.

Praseethaazhikkode

Next TV

Related Stories
പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ 23,000ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു, കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി

Mar 5, 2026 04:25 PM

പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ 23,000ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു, കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും കുടുങ്ങി

പശ്ചിമേഷ്യൻ സംഘർഷം; ഹോർമുസിൽ 23,000ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു, കടലിടുക്കിൽ 36 ഇന്ത്യൻ കപ്പലുകളും...

Read More >>
ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം നാവികർ

Mar 5, 2026 03:34 PM

ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം നാവികർ

ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല; CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി

Mar 5, 2026 03:14 PM

നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല; CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി

നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല; CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി...

Read More >>
‘ജി സുധാകരൻ പക്വതയുള്ള നേതാവ്’ ; തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട, കെ സി വേണു​ഗോപാൽ

Mar 5, 2026 02:53 PM

‘ജി സുധാകരൻ പക്വതയുള്ള നേതാവ്’ ; തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട, കെ സി വേണു​ഗോപാൽ

‘ജി സുധാകരൻ പക്വതയുള്ള നേതാവ്’ ; തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട, കെ സി...

Read More >>
റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Mar 5, 2026 02:41 PM

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്...

Read More >>
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം; സ്ഥിതിഗതികൾ പരിശോധിച്ച് വിദേശകാര്യമന്ത്രാലയം

Mar 5, 2026 02:39 PM

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം; സ്ഥിതിഗതികൾ പരിശോധിച്ച് വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം; സ്ഥിതിഗതികൾ പരിശോധിച്ച്...

Read More >>
Top Stories

News Roundup

GCC News