അസമിലെ ഗുവാഹത്തിയില്‍ തകര്‍ന്നുവീണ സുഖോയി 30 യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു.

അസമിലെ ഗുവാഹത്തിയില്‍ തകര്‍ന്നുവീണ സുഖോയി 30 യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു.
Mar 6, 2026 10:58 AM | By sukanya

 ന്യൂഡല്‍ഹി: അസമിലെ ഗുവാഹത്തിയില്‍ തകര്‍ന്നുവീണ സുഖോയി 30 യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരിച്ചു. കാര്‍ബി ആംഗ്ലോങ് ജില്ലയില്‍ ഇന്നലെ രാത്രി തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 യുദ്ധവിമാനത്തിലുണ്ടായിരുന്ന സ്‌ക്വാഡ്രണ്‍ ലീഡര്‍ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയില്‍ പതിവ് പരിശീലന ദൗത്യത്തിനിടെ സുഖോയ് Su-30MKI യുദ്ധവിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാരും മരിച്ചതായി ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു.

ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ രാത്രി 7.42 ഓടെ റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ജോര്‍ഹട്ടില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ബി ആംഗ്ലോങ്ങിലെ മലയോര മേഖലയിലാണ് വിമാനം തകര്‍ന്നു വീണതെന്നാണ് വിവരം. തുടര്‍ന്നുള്ള തിരച്ചിലില്‍ രണ്ട് ക്രൂ അംഗങ്ങളും അപകടത്തില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

രണ്ട് സീറ്റുകളുള്ള, ബഹുമുഖ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര യുദ്ധവിമാനമാണ് സുഖോയ്. റഷ്യന്‍ കമ്പനിയായ സുഖോയ് വികസിപ്പിച്ച ഈ വിമാനം നിലവില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കായി നിര്‍മ്മിക്കുന്നത്.

Both pilots of the Sukhoi 30 fighter jet that crashed in Guwahati, Assam, have been confirmed dead.

Next TV

Related Stories
ആറളം ഫാമിലെ അനീഷിന്റെ വീട് സന്ദർശിച്ച് മുൻ സൈനിക കൂട്ടായ്മ

Mar 6, 2026 12:18 PM

ആറളം ഫാമിലെ അനീഷിന്റെ വീട് സന്ദർശിച്ച് മുൻ സൈനിക കൂട്ടായ്മ

ആറളം ഫാമിലെ അനീഷിന്റെ വീട് സന്ദർശിച്ച് മുൻ സൈനിക...

Read More >>
കേളകത്ത് സംഘടിപ്പിക്കുന്ന വിത്ത് ഉത്സവത്തിന് തുടക്കമായി

Mar 6, 2026 11:35 AM

കേളകത്ത് സംഘടിപ്പിക്കുന്ന വിത്ത് ഉത്സവത്തിന് തുടക്കമായി

കേളകത്ത് സംഘടിപ്പിക്കുന്ന വിത്ത് ഉത്സവത്തിന് തുടക്കമായി...

Read More >>
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും.

Mar 6, 2026 11:04 AM

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍...

Read More >>
റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് അനുമതി നൽകി അമേരിക്ക

Mar 6, 2026 11:03 AM

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് അനുമതി നൽകി അമേരിക്ക

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് അനുമതി നൽകി...

Read More >>
തുടര്‍ച്ചയായ അഞ്ചാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Mar 6, 2026 11:01 AM

തുടര്‍ച്ചയായ അഞ്ചാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

തുടര്‍ച്ചയായ അഞ്ചാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില...

Read More >>
ഇന്ത്യൻ എയർഫോഴ്‌സ് അഗ്‌നിവീർ വായു റിക്രൂട്ട്‌മെൻറിന് അപേക്ഷിക്കാം  പ്രായപരിധി 22 വയസ്സാക്കി ഉയർത്തി

Mar 6, 2026 10:21 AM

ഇന്ത്യൻ എയർഫോഴ്‌സ് അഗ്‌നിവീർ വായു റിക്രൂട്ട്‌മെൻറിന് അപേക്ഷിക്കാം പ്രായപരിധി 22 വയസ്സാക്കി ഉയർത്തി

ഇന്ത്യൻ എയർഫോഴ്‌സ് അഗ്‌നിവീർ വായു റിക്രൂട്ട്‌മെൻറിന് അപേക്ഷിക്കാം പ്രായപരിധി 22 വയസ്സാക്കി...

Read More >>
Top Stories

News Roundup

GCC News