ഗുവാഹത്തി: ഇന്ത്യൻ യുദ്ധ വിമാനം തകർന്ന് വീണ അപകടത്തിൽ പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനുജ് , ഫ്ലൈറ്റ് ലഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവരാണ് വീരമൃത്യുവരിച്ചത്. ഇന്നലെയാണ് അസമിൽ സുഖോയ് Su-30MKI വിമാനം തകർന്ന് വീണത്.അസമിലെ ചോകിഹോളയിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി 7.42 ഓടെ വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.ജോര്‍ഹാട്ടില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനമാണ് തകർന്ന് വീണത്. 2000 ത്തിന്റെ തുടക്കത്തിലാണ് സുഖോയ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നത്. റഷ്യന്‍ നിര്‍മിത വിമാനമാണ് സുഖോയ് .
Sughoywarlfight


.png)





.png)





























