മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Mar 10, 2026 02:03 PM | By Remya Raveendran

തിരുവനന്തപുരം :   മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമല്ലെന്നാണ് ഗണേഷിന്റെ നിലപാട്. മുഖ്യമന്ത്രിയോട് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, ഗണേഷ് കുമാറിന് എതിരായ പരാതി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. രാജി അഭ്യൂഹം മാധ്യമങ്ങള്‍ ഉണ്ടാക്കിയതെന്ന് കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു.

ഭാര്യ ബിന്ദു മേനോന്‍ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതോടെയാണ് ഗണേഷ്‌കുമാര്‍ നേരിട്ട് അനുനയനീക്കം നടത്തിയത്. ഇന്ന് രാവിലെ തന്നെ ഫോണില്‍ വിളിച്ച ഗണേഷ്‌കുമാര്‍ മാപ്പ് പറഞ്ഞെന്നും പൊലീസില്‍ പരാതി നല്‍കാനില്ലെന്നും ബിന്ദുമേനോന്റെ വിശദീകരണം. ഇന്നലെ താന്‍ നടത്തിയത് വൈകാരിക പ്രതികരണമെന്നും തമ്മില്‍ സംസാരിച്ച് എല്ലാം പരിഹരിക്കാമെന്ന് ഗണേഷ്‌കുമാര്‍ ഉറപ്പ് നല്‍കിയെന്നും ബിന്ദു മേനോന്‍ പറഞ്ഞു.

ഇതോടെ, വാളകത്തെ കീഴൂട്ട് വീട്ടില്‍ നിന്നിറങ്ങിയ ഗണേഷ്‌കുമാര്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു. പിന്നാലെ മുഖ്യമന്ത്രിയെ നേരില്‍കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. വിഷയം ഒത്തുതീപ്പായതോടെ രാജി വയ്‌ക്കേണ്ടന്ന നിലപാടാണ് മന്ത്രിക്ക്.മന്ത്രിയെ വീട്ടില്‍ കാണാന്‍ കഴിയാത്ത രീതിയില്‍ കണ്ടെന്നും ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോന്റെ ഇന്നലത്തെ വെളിപ്പെടുത്തല്‍.

Kbganeshkumar

Next TV

Related Stories
ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

Mar 10, 2026 02:58 PM

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി...

Read More >>
തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും

Mar 10, 2026 02:47 PM

തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും

തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന്...

Read More >>
എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ

Mar 10, 2026 02:43 PM

എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ

എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന്...

Read More >>
തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Mar 10, 2026 02:31 PM

തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം

Mar 10, 2026 02:23 PM

സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം

സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ...

Read More >>
നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ്

Mar 10, 2026 02:21 PM

നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ്

നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക്...

Read More >>
Top Stories

News Roundup

Entertainment News