കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മിഷിനിസ്റ്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ പ്ലസ് ടു യോഗ്യതയുള്ള, 2026 ഏപ്രില്‍ ഒന്നിന് 17 വയസ് പൂര്‍ത്തിയായവര്‍ക്കും 23 വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം സീറ്റുകള്‍ പട്ടികവര്‍ഗക്കാര്‍ക്കും 10 ശതമാനം സീറ്റുകള്‍ മറ്റുള്ളവര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. കോഴ്സ് തികച്ചും സൗജന്യമായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് നല്‍കും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നോ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 31ന് വൈകീട്ട് അഞ്ചിനകം പാലക്കാട് പട്ടികജാതി വികസന ഓഫീസിലോ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജിലോ ലഭിക്കണം. ഫോണ്‍: 9747172107, 9995526395
kannur

.jpeg)
.jpeg)

.png)


.png)
.jpeg)
.jpeg)

.png)






















