ട്രാഫിക്ക് നിയമലംഘനങ്ങൾക്കുള്ള പിഴ: ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനം

ട്രാഫിക്ക് നിയമലംഘനങ്ങൾക്കുള്ള പിഴ: ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനം
Mar 15, 2026 11:35 AM | By sukanya

തിരുവനന്തപുരം : ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 2024 ഡിസംബർ വരെയുള്ള എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കും ചുമത്തിയിട്ടുള്ള പിഴയിലാണ് 50 ശതമാനം ഇളവ് അനുവദിക്കാന്‍ ആംനെസ്റ്റി സ്കീം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്.

ഇ- ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഇ- ചെല്ലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. നിയമന ലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴ 30.4.2026ന് മുമ്പ് അടച്ച് തീര്‍ക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക.

Thiruvanaththapuram

Next TV

Related Stories
വലിയങ്ങാടി അപകടം :  മരണമടഞ്ഞവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

Mar 15, 2026 12:40 PM

വലിയങ്ങാടി അപകടം : മരണമടഞ്ഞവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

വലിയങ്ങാടി അപകടം : മരണമടഞ്ഞവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം...

Read More >>
കണ്ണൂർ സീറ്റിൽ പിടിവിടാതെ കെ സുധാകരൻ

Mar 15, 2026 12:06 PM

കണ്ണൂർ സീറ്റിൽ പിടിവിടാതെ കെ സുധാകരൻ

കണ്ണൂർ സീറ്റിൽ പിടിവിടാതെ കെ...

Read More >>
ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; മുഴുവന്‍ പ്രതികളും പിടിയില്‍

Mar 15, 2026 11:49 AM

ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; മുഴുവന്‍ പ്രതികളും പിടിയില്‍

ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; മുഴുവന്‍ പ്രതികളും...

Read More >>
തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും : വാർത്താ സമ്മേളനം ഇന്ന്

Mar 15, 2026 11:31 AM

തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും : വാർത്താ സമ്മേളനം ഇന്ന്

തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും : വാർത്താ സമ്മേളനം...

Read More >>
തിരുവനന്തപുരം കാവടിയാർ കൊട്ടാരത്തിൽ മോഷണം

Mar 15, 2026 11:16 AM

തിരുവനന്തപുരം കാവടിയാർ കൊട്ടാരത്തിൽ മോഷണം

തിരുവനന്തപുരം കാവടിയാർ കൊട്ടാരത്തിൽ...

Read More >>
ക്ഷേത്രകലാ അക്കാദമിയില്‍ ഹ്രസ്വകാല കോഴ്‌സുകള്‍

Mar 15, 2026 08:40 AM

ക്ഷേത്രകലാ അക്കാദമിയില്‍ ഹ്രസ്വകാല കോഴ്‌സുകള്‍

ക്ഷേത്രകലാ അക്കാദമിയില്‍ ഹ്രസ്വകാല...

Read More >>
News Roundup