ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; മുഴുവന്‍ പ്രതികളും പിടിയില്‍

ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; മുഴുവന്‍ പ്രതികളും പിടിയില്‍
Mar 15, 2026 11:49 AM | By sukanya

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയിൽ.കൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 4 പേരെയാണ് ഇടുക്കി മുണ്ടക്കയത്തിന് അടുത്ത് നിന്ന് പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ എട്ട് പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചു. കോട്ടയം പോലീസ് പിടിച്ച പ്രതികളെ കൊല്ലം പോലീസിന് കൈമാറി. അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

ജിം-സന്തോഷ് വധക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഒന്നാം പ്രതി അലുവ അതുലിനെ കാര്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റു. കടത്തൂര്‍ - വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷ് വധകേസില്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്

Gang leader Aluva Atul was hacked to death in the middle of the road; All the accused arrested

Next TV

Related Stories
വലിയങ്ങാടി അപകടം :  മരണമടഞ്ഞവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

Mar 15, 2026 12:40 PM

വലിയങ്ങാടി അപകടം : മരണമടഞ്ഞവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

വലിയങ്ങാടി അപകടം : മരണമടഞ്ഞവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം...

Read More >>
കണ്ണൂർ സീറ്റിൽ പിടിവിടാതെ കെ സുധാകരൻ

Mar 15, 2026 12:06 PM

കണ്ണൂർ സീറ്റിൽ പിടിവിടാതെ കെ സുധാകരൻ

കണ്ണൂർ സീറ്റിൽ പിടിവിടാതെ കെ...

Read More >>
ട്രാഫിക്ക് നിയമലംഘനങ്ങൾക്കുള്ള പിഴ: ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനം

Mar 15, 2026 11:35 AM

ട്രാഫിക്ക് നിയമലംഘനങ്ങൾക്കുള്ള പിഴ: ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനം

ട്രാഫിക്ക് നിയമലംഘനങ്ങൾക്കുള്ള പിഴ: ഇളവ് അനുവദിക്കാൻ സർക്കാർ...

Read More >>
തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും : വാർത്താ സമ്മേളനം ഇന്ന്

Mar 15, 2026 11:31 AM

തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും : വാർത്താ സമ്മേളനം ഇന്ന്

തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും : വാർത്താ സമ്മേളനം...

Read More >>
തിരുവനന്തപുരം കാവടിയാർ കൊട്ടാരത്തിൽ മോഷണം

Mar 15, 2026 11:16 AM

തിരുവനന്തപുരം കാവടിയാർ കൊട്ടാരത്തിൽ മോഷണം

തിരുവനന്തപുരം കാവടിയാർ കൊട്ടാരത്തിൽ...

Read More >>
ക്ഷേത്രകലാ അക്കാദമിയില്‍ ഹ്രസ്വകാല കോഴ്‌സുകള്‍

Mar 15, 2026 08:40 AM

ക്ഷേത്രകലാ അക്കാദമിയില്‍ ഹ്രസ്വകാല കോഴ്‌സുകള്‍

ക്ഷേത്രകലാ അക്കാദമിയില്‍ ഹ്രസ്വകാല...

Read More >>
News Roundup