ഡോ.വന്ദനദാസ് വധക്കേസ്; ശിക്ഷാ വിധി ഇന്ന്‌

ഡോ.വന്ദനദാസ് വധക്കേസ്; ശിക്ഷാ വിധി ഇന്ന്‌
Mar 17, 2026 08:52 AM | By sukanya

കൊല്ലം: സംസ്ഥാനത്തെ നടുക്കിയ കൊട്ടാരക്കരയിലെ ഡോക്ടർ വന്ദനദാസ് വധക്കേസിൽ വിധി ഇന്ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കുടവട്ടൂർ സ്വദേശി സന്ദീപ് ആണ് കേസിലെ ഏക പ്രതി. മകളുടെ കൊലയാളിക്ക് ഉള്ള വിധി എന്തെന്ന് അറിയാൻ വന്ദനയുടെ മാതാപിതാക്കൾ കോടതിയിൽ എത്തും.

2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. മൂന്ന് വർഷം നീണ്ട കോടതി നടപടികൾക്ക് ഒടുവിലാണ് വിധി. കുടവട്ടൂർ സ്വദേശി സന്ദീപിനെ പൂയപ്പള്ളി പൊലീസ് വൈദ്യ പരിശോധനയ്ക്കായിട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. ഡ്രസിങ് റൂമിൽ വെച്ച് മുറിവ് കെട്ടുന്നതിനിടെ അക്രമാസക്തനായ പ്രതി അവിടെയുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി പൊലീസുകാരെയും കൂടെ വന്നയാളെയും ആക്രമിച്ചു. മറ്റുള്ളവർ ഓടി മാറിയപ്പോൾ ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസിന് രക്ഷപ്പെടാനായില്ല. വന്ദനയെ തടഞ്ഞ് നിർത്തിയ പ്രതി നെഞ്ചിലും മുതുകിലും കഴുത്തിലുമായി പലതവണ കുത്തി പരിക്കേൽപ്പിച്ചു. അധികം വൈകാതെ മരണം സംഭവിച്ചു.

Kollam

Next TV

Related Stories
 കിണറ്റില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന്‍ മരിച്ചു

Mar 17, 2026 10:29 AM

കിണറ്റില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന്‍ മരിച്ചു

കിണറ്റില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന്‍...

Read More >>
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു

Mar 17, 2026 10:26 AM

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില...

Read More >>
തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിന് ഇന്ന് നിർണായകം

Mar 17, 2026 10:14 AM

തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിന് ഇന്ന് നിർണായകം

തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിന് ഇന്ന് നിർണായകം, ശിക്ഷ റദ്ദാക്കണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി...

Read More >>
ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി:  രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

Mar 17, 2026 07:18 AM

ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി: രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങി: രണ്ട്അ തിഥി തൊഴിലാളികള്‍...

Read More >>
ഇരട്ട ചക്രവാതച്ചുഴി: ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Mar 17, 2026 07:10 AM

ഇരട്ട ചക്രവാതച്ചുഴി: ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇരട്ട ചക്രവാതച്ചുഴി: ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...

Read More >>
പരപ്പനങ്ങാടിയിൽ  മിന്നലേറ്റ് യുവാവ് മരിച്ചു

Mar 17, 2026 06:54 AM

പരപ്പനങ്ങാടിയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

പരപ്പനങ്ങാടിയിൽ മിന്നലേറ്റ് യുവാവ്...

Read More >>
Top Stories










News Roundup