രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല; എണ്ണക്കമ്പനികളുടെ സുപ്രധാന അറിയിപ്പ്

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല;  എണ്ണക്കമ്പനികളുടെ സുപ്രധാന അറിയിപ്പ്
Mar 25, 2026 12:17 PM | By sukanya

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ അറിയിപ്പ്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവരുടേതാണ് അറിയിപ്പ്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനികൾ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. രാജ്യത്തുടനീളം ഇന്ധന വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും കമ്പനികൾ വ്യക്തമാക്കി.

ഇന്ധന ലഭ്യതയിൽ കുറവുണ്ടാകുമെന്ന ഭീതിയിൽ ജനങ്ങൾ കൂട്ടത്തോടെ പമ്പുകളിലെത്തി അമിതമായി ഇന്ധനം ശേഖരിക്കരുതെന്ന് കമ്പനികൾ അഭ്യർത്ഥിച്ചു. ഇത്തരം 'പാനിക് ബയിംഗ്' ഒഴിവാക്കണമെന്നും സാധാരണ നിലയിലുള്ള ഉപഭോഗം തുടരണമെന്നും അറിയിപ്പിൽ പറയുന്നു.

ഇന്ത്യ പെട്രോൾ, ഡീസൽ എന്നിവയുടെ കയറ്റുമതിക്കാരാണെന്നും, ക്രൂഡ് ഓയിൽ അടക്കം മതിയായ ശേഖരം നിലവിലുണ്ടെന്നും ഭാരത് പെട്രോളിയം ചൂണ്ടിക്കാട്ടി. വിതരണ ശൃംഖലകൾ തടസ്സവുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ആധികാരികമായ വിവരങ്ങൾക്ക് മാത്രം മുൻഗണന നൽകണമെന്നും എണ്ണക്കമ്പനികൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ കമ്പനികൾ പ്രതിജ്ഞാബദ്ധമാണെന്നും വ്യാജപ്രചാരണങ്ങൾ തടയാൻ എല്ലാവരും സഹകരിക്കണമെന്നും അറിയിപ്പിൽ പ്രത്യേകം കുറിച്ചിട്ടുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കാൻ എല്ലാ പമ്പുകൾക്കും കമ്പനികൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്പനികൾ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.



Delhi

Next TV

Related Stories
രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം ഇല്ല; റിപ്പോർട്ടുകൾ തള്ളി പെട്രോളിയം മന്ത്രാലയം

Mar 25, 2026 01:48 PM

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം ഇല്ല; റിപ്പോർട്ടുകൾ തള്ളി പെട്രോളിയം മന്ത്രാലയം

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം ഇല്ല; റിപ്പോർട്ടുകൾ തള്ളി പെട്രോളിയം...

Read More >>
സോണിയാഗാന്ധി ആശുപത്രിയിൽ

Mar 25, 2026 11:49 AM

സോണിയാഗാന്ധി ആശുപത്രിയിൽ

സോണിയാഗാന്ധി ആശുപത്രിയിൽ...

Read More >>
പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താല്‍ക്കാലിക ഇടവേളയായതോടെ സ്വര്‍ണവിലയില്‍ വര്‍ധനവ്

Mar 25, 2026 11:22 AM

പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താല്‍ക്കാലിക ഇടവേളയായതോടെ സ്വര്‍ണവിലയില്‍ വര്‍ധനവ്

പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താല്‍ക്കാലിക ഇടവേളയായതോടെ സ്വര്‍ണവിലയില്‍...

Read More >>
കേരളത്തിൽ ചൂട് കഠിനമാകുന്നു: താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Mar 25, 2026 10:56 AM

കേരളത്തിൽ ചൂട് കഠിനമാകുന്നു: താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ചൂട് കഠിനമാകുന്നു: താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
കണ്ണൂരിൽ പൊലീസ് പരിശോധന ശക്തമാക്കും

Mar 25, 2026 10:51 AM

കണ്ണൂരിൽ പൊലീസ് പരിശോധന ശക്തമാക്കും

കണ്ണൂരിൽ പൊലീസ് പരിശോധന...

Read More >>
ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയില്ല; സുപ്രീംകോടതി

Mar 25, 2026 10:36 AM

ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയില്ല; സുപ്രീംകോടതി

ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയില്ല;...

Read More >>
Top Stories










News Roundup






Entertainment News