പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ
Mar 25, 2026 10:34 AM | By sukanya

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് യുവാവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മുമ്പ് ഇതേ കുറ്റത്തിന് ഇയാള്‍ പിടിയിലാകുകയും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും കുറ്റം ആവര്‍ത്തിക്കുകയായിരുന്നു.

2025 ഒക്‌ടോബറിലാണ് തന്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങള്‍ മോശമായ രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ ആദ്യ പരാതി വയനാട് സൈബര്‍ പോലീസിന് ലഭിക്കുന്നത്. പരാതി പ്രകാരം അന്വേഷണം തുടങ്ങിയ പോലീസ് 'മുണ്ടേരി തിങ്ങ്‌സ്' എന്ന അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തുകയും അക്കൗണ്ട് ഉപയോഗിച്ചിരുന്നത് യദു കൃഷ്ണയാണെന്നും കണ്ടെത്തി. എന്നാല്‍, യദുവിന് അന്ന് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കുറ്റകൃത്യം ആവർത്തിക്കരുതെന്ന് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ 2026 മാർച്ചിൽ കുറ്റകൃത്യം ആവര്‍ത്തിക്കുകയും ഇയാള്‍ക്കെതിരെ പരാതി ലഭിക്കുകയുമായിരുന്നു. മറ്റു രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയും ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയുമാണ് വീണ്ടും ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അച്ഛന്റെ പേരിലുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇയാള്‍ അക്കൗണ്ടുകള്‍ തുടങ്ങിയത്. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സി.ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

kalpetta

Next TV

Related Stories
രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല;  എണ്ണക്കമ്പനികളുടെ സുപ്രധാന അറിയിപ്പ്

Mar 25, 2026 12:17 PM

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല; എണ്ണക്കമ്പനികളുടെ സുപ്രധാന അറിയിപ്പ്

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല; എണ്ണക്കമ്പനികളുടെ സുപ്രധാന...

Read More >>
സോണിയാഗാന്ധി ആശുപത്രിയിൽ

Mar 25, 2026 11:49 AM

സോണിയാഗാന്ധി ആശുപത്രിയിൽ

സോണിയാഗാന്ധി ആശുപത്രിയിൽ...

Read More >>
പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താല്‍ക്കാലിക ഇടവേളയായതോടെ സ്വര്‍ണവിലയില്‍ വര്‍ധനവ്

Mar 25, 2026 11:22 AM

പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താല്‍ക്കാലിക ഇടവേളയായതോടെ സ്വര്‍ണവിലയില്‍ വര്‍ധനവ്

പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താല്‍ക്കാലിക ഇടവേളയായതോടെ സ്വര്‍ണവിലയില്‍...

Read More >>
കേരളത്തിൽ ചൂട് കഠിനമാകുന്നു: താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Mar 25, 2026 10:56 AM

കേരളത്തിൽ ചൂട് കഠിനമാകുന്നു: താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ചൂട് കഠിനമാകുന്നു: താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
കണ്ണൂരിൽ പൊലീസ് പരിശോധന ശക്തമാക്കും

Mar 25, 2026 10:51 AM

കണ്ണൂരിൽ പൊലീസ് പരിശോധന ശക്തമാക്കും

കണ്ണൂരിൽ പൊലീസ് പരിശോധന...

Read More >>
ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയില്ല; സുപ്രീംകോടതി

Mar 25, 2026 10:36 AM

ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയില്ല; സുപ്രീംകോടതി

ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയില്ല;...

Read More >>
Top Stories










News Roundup