തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത ചൂടിന് ശമനമായി രണ്ടു ദിവസത്തിനുള്ളില്‍ മഴയെത്തും. ന്യൂനമർദ പാത്തി രൂപപ്പെടുന്നതിൻ്റെ ഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും 27, 28 തീയതികളില്‍ വ്യാപക മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും വരും ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ മഴ ലഭിക്കും.എന്നാല്‍ സംസ്ഥാനത്ത് താപനില ഉയരും. ഇന്നലെ പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് (38 ഡിഗ്രി സെല്‍ഷ്യസ്). പാലക്കാട് താപനില 37 ഡിഗ്രി സെല്‍ഷ്യസായി ഉയർന്നു. ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Rain






_(4).jpeg)
.jpeg)





_(4).jpeg)




















