സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂര്‍: കെ സി വേണുഗോപാല്‍

സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂര്‍: കെ സി വേണുഗോപാല്‍
Mar 26, 2026 02:47 PM | By Remya Raveendran

തൃശൂർ:  സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് സംസാരിക്കുന്നതെന്നും കെ സി വേണുഗോപാല്‍  പറഞ്ഞു. തൃശൂരില്‍ കഴിഞ്ഞ രണ്ട് ഇലക്ഷന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭൂരിപക്ഷം എംഎല്‍എമാരും യുഡിഎഫ് എംഎല്‍എമാരാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.പൂരം കലക്കിയത് ആരാണെന്ന് സുരേഷ് ഗോപി തന്നെ സമ്മതിച്ചതോടെ തൃശൂരില്‍ ഡീല്‍ ആരൊക്കെ തമ്മിലെന്നും ഡീല്‍ എന്തെന്നും വ്യക്തമായതായി കെ സി വേണുഗോപാല്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സുനില്‍ കുമാറിന്റേയും സുരേഷ് ഗോപിയുടേയും പ്രതികരണങ്ങളില്‍ നിന്ന് പൂരം കലക്കിയതിന് പിന്നിലെന്തെന്ന് വ്യക്തമാകും. സമനില തെറ്റിയതുപോലെ സംസാരിക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി കോണ്‍ഗ്രസ്- ബിജെപി ഡീല്‍ ആരോപണം ഉന്നയിക്കുന്നതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.പാലക്കാട്, മഞ്ചേശ്വരം, റാന്നി, കോന്നി എന്നിവയുള്‍പ്പെടെ 10 മണ്ഡലങ്ങളിലെങ്കിലും സിപിഐഎം-ബിജെപി ഡീലുണ്ടായെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവരുടെ ആരോപണം. എന്നാല്‍ ഡീല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Kcvenugopal

Next TV

Related Stories
കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

Mar 26, 2026 04:06 PM

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ എത്തിയേക്കും

കൊടുംചൂട് തുടരുന്നു; 12 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; ആശ്വാസമായി മഴ...

Read More >>
മഹാകുടുംബ സംഗമം സംഘടിപ്പിച്ചു

Mar 26, 2026 03:37 PM

മഹാകുടുംബ സംഗമം സംഘടിപ്പിച്ചു

മഹാകുടുംബ സംഗമം...

Read More >>
മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു

Mar 26, 2026 03:16 PM

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക പിൻവലിച്ചു

മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥി കെ.എം അഷ്റഫ് പത്രിക...

Read More >>
യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

Mar 26, 2026 02:32 PM

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കേസെടുക്കാന്‍ ജില്ലാ കലക്ടറുടെ...

Read More >>
കൊച്ചി ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ തീപിടുത്തം; ഒരാള്‍ വെന്ത് മരിച്ചു

Mar 26, 2026 02:23 PM

കൊച്ചി ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ തീപിടുത്തം; ഒരാള്‍ വെന്ത് മരിച്ചു

കൊച്ചി ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ തീപിടുത്തം; ഒരാള്‍ വെന്ത്...

Read More >>
ചുങ്കക്കുന്ന് ഫൊറോനയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും നാളെ

Mar 26, 2026 02:12 PM

ചുങ്കക്കുന്ന് ഫൊറോനയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും നാളെ

ചുങ്കക്കുന്ന് ഫൊറോനയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും...

Read More >>
Top Stories

News Roundup

Entertainment News