തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരുടെ പോസ്റ്റല്‍ വോട്ട് അപേക്ഷ ഏപ്രില്‍ രണ്ട് വരെ

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരുടെ പോസ്റ്റല്‍ വോട്ട് അപേക്ഷ ഏപ്രില്‍ രണ്ട് വരെ
Mar 28, 2026 01:23 PM | By sukanya

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ ഏപ്രില്‍ രണ്ട് വരെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്ക് തപാലില്‍ പോസ്റ്റല്‍ ബാലറ്റ് വരില്ല. ഫെസിലിറ്റേഷന്‍ സെന്ററില്‍ ആയിരിക്കും അതിനുള്ള സൗകര്യം ഒരുക്കുക. മറ്റ് ജില്ലകളില്‍ വോട്ടവകാശമുള്ള, ഇവിടെ പോളിംഗ് ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ച് ഡ്യൂട്ടിയിലുള്ള നിയമസഭാമണ്ഡലത്തിലുളള ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യാം.

പരിശീലന കേന്ദ്രത്തിലോ വോട്ടവകാശമുള്ള നിയമസഭാ മണ്ഡലത്തിന്‍ൈറ വരണാധികാരിക്കോ പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ നല്‍കാം.

വോട്ട് ചെയ്യുന്നതിനുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ (വിഎഫ്സി) ഒരുക്കുന്നത് ഇലക്ഷന്‍ ഡ്യൂട്ടിയുള്ള നിയമസഭാമണ്ഡലത്തില്‍ ആയിരിക്കും. അവിടെ തന്നെ ആയിരിക്കും രണ്ടാംഘട്ട പരിശീലനകേന്ദ്രവും.

പോസ്റ്റല്‍ വോട്ട് അവകാശം വിനിയോഗിക്കുന്നതിന് വേണ്ടി ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ എട്ട് വരെയാണ്. പോളിംഗ് ഡ്യൂട്ടിയിലുള്ള മൈക്രോ ഒബ്സര്‍വര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇവിടെ വോട്ട് ചെയ്യാം. മറ്റ് ഇലക്ഷന്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടവരായ വരണാധികാരികളുടെ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രഫി ഡ്യൂട്ടിയുള്ളവര്‍ എന്നിവര്‍ക്കും ഇവിടെ വോട്ട് ചെയ്യാവുന്നതാണ്. തോട്ടട എസ് എന്‍ കോളജില്‍ അഞ്ച് വിഎഫ്സി ഏപ്രില്‍ ഒന്നു മുതല്‍ എട്ട് വരെ പ്രവര്‍ത്തിക്കും.

thiruvanathapuram

Next TV

Related Stories
കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ്

Mar 28, 2026 03:25 PM

കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ...

Read More >>
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം അഴുകി

Mar 28, 2026 03:11 PM

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം അഴുകി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം...

Read More >>
ബെംഗളൂരുവിൽ വാഹനാപകടം; പിജി വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Mar 28, 2026 02:59 PM

ബെംഗളൂരുവിൽ വാഹനാപകടം; പിജി വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ബെംഗളൂരുവിൽ വാഹനാപകടം; പിജി വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര...

Read More >>
തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി

Mar 28, 2026 02:51 PM

തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി

തിരുവനന്തപുരത്ത് വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി...

Read More >>
കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ – ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും; GCDA ആവശ്യപ്പെട്ട തുക അടയ്ക്കും

Mar 28, 2026 02:41 PM

കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ – ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും; GCDA ആവശ്യപ്പെട്ട തുക അടയ്ക്കും

കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ – ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും; GCDA ആവശ്യപ്പെട്ട തുക...

Read More >>
തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിടുന്നവർ അധികാരമോഹികളെന്ന് എം.എ ബേബി

Mar 28, 2026 02:28 PM

തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിടുന്നവർ അധികാരമോഹികളെന്ന് എം.എ ബേബി

തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിടുന്നവർ അധികാരമോഹികളെന്ന് എം.എ...

Read More >>
Top Stories

News Roundup