കൊച്ചി: ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭുമായി അടുപ്പമില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. യുവതിയ്ക്ക് നീതി ലഭിക്കാൻ പൊലീസും നിയമസംവിധാനങ്ങളും തയ്യാറാകണം, പ്രശോഭിന്റെ കൗൺസിലർ സ്ഥാനം രാജിവെപ്പിക്കുന്നതിൽ നേത്യത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും രമേഷ്‌പിഷാരടി കൂട്ടിച്ചേർത്തു.പാലക്കാട് നഗരസഭാ 24 -ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെയാണ് ദലിത് യുവതി കഴിഞ്ഞ ദിവസം പീഡന പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നാണ് പരാതി. പരാതി മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് പ്രശോഭിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു.
ഇന്ന് രാവിലെയോടെ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതിയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതി സജീവ ചർച്ചയാക്കാനാണ് എൽഡിഎഫ് – എൻ ഡി എ മുന്നണികളുടെ നീക്കം.
Rameshpisharadi
















.jpeg)
.jpeg)




















