കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗ് ആരംഭിച്ചു

കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗ് ആരംഭിച്ചു
Mar 30, 2026 05:36 PM | By sukanya

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗ് ആരംഭിച്ചു.ഹോം വോട്ടിങ്ങിൻറെ ഭാഗമായി കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻറെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം വോട്ടറുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങി. കല്യാശ്ശേരി മണ്ഡലത്തിലെ വോട്ടറായ പഴയങ്ങാടി ബി.ബി റോഡ് അമ്പലത്തിൽ വീട്ടിലെ ഷാഹുൽ ഹമീദിൻറെ വോട്ടാണ് ഹോം വോട്ടിംഗ് വഴി രേഖപ്പെടുത്തിയത്. 85 വയസിന് മുകളിൽ പ്രായമുള്ള വിഭാഗത്തിൽപ്പെട്ടവർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമായാണ്

ഹോം വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ ആകെ 19,276 ഹോം വോട്ടിംഗ് അപേക്ഷകളാണ് അംഗീകരിച്ചത്. ഇതിൽ 14,138 പേർ 85 വയസിന് മുകളിൽ പ്രായമുള്ള വിഭാഗത്തിൽപ്പെട്ടവരും 5138 പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുമാണ്. ഹോം വോട്ടിനായി 203 ഉദ്യോഗസ്ഥ സംഘങ്ങളാണ് ജില്ലയിലുള്ളത്. റിസർവ് ആയി ഒരു നിയമസഭ മണ്ഡലത്തിൽ ഒന്ന് എന്ന തോതിൽ 11 സംഘങ്ങളുമുണ്ട്.ഒരു സംഘത്തിൽ രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു മൈക്രോ ഒബ്സർവർ, ഒരു പോലീസ് ഓഫീസർ, ഒരു വീഡിയോഗ്രാഫർ എന്നിങ്ങനെ അഞ്ച് പേരാണുള്ളത്. സംഘത്തെ ബി.എൽ.ഒ അനുഗമിക്കും. ഇരിക്കൂർ മണ്ഡലത്തിലാണ് കൂടുതൽ ഹോം വോട്ടർമാർ-2204; കുറവ് അഴീക്കോടും-1308.

HOME VOTING STARTED IN KANNUR

Next TV

Related Stories
83,000-ത്തിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകളും തട്ടിപ്പ് ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

Mar 30, 2026 06:52 PM

83,000-ത്തിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകളും തട്ടിപ്പ് ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

83,000-ത്തിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകളും തട്ടിപ്പ് ആപ്പുകളും ബ്ലോക്ക് ചെയ്ത്...

Read More >>
എൽ ഡി എഫ് പ്രചാരണത്തിന് ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കേരളത്തിലെത്തും

Mar 30, 2026 05:29 PM

എൽ ഡി എഫ് പ്രചാരണത്തിന് ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കേരളത്തിലെത്തും

എൽ ഡി എഫ് പ്രചാരണത്തിന് ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്...

Read More >>
 സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

Mar 30, 2026 03:49 PM

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14...

Read More >>
സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ്

Mar 30, 2026 02:20 PM

സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ്

സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ...

Read More >>
ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല സ്വീകരണം

Mar 30, 2026 02:16 PM

ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല സ്വീകരണം

ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല...

Read More >>
Top Stories

News Roundup