പത്തായകുന്ന് : കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ നേതൃത്വത്തിൽ നെയ്യമൃത് വ്രതക്കാരുടെ കൂട്ടായ്മയും കുടുംബ സംഗമവും ഏപ്രിൽ 5 ഞായറാഴ്ച ചെങ്ങാട്ട് നെയ്യമൃത് മഠത്തിൽ നടക്കും. നെയ്യമൃത് സമിതി കൂട്ടായ്മ പ്രസിഡണ്ട് പ്രദീപ് കുന്നത്ത് അധ്യക്ഷനാകുന്ന യോഗം കൊട്ടിയൂർ ദേവസ്വം ചെയർമാൻ തട്ടയിൽ നാരായണൻ നായർ ഉദ്‌ഘാടനം ചെയ്യും. മുന്നോക്ക വികസന കോർപറേഷൻ ഡയറക്ടർ കെ സി സോമൻ നമ്പ്യാർ ചടങ്ങിൽ മുഖ്യാതിഥിയാകും.
Kottiyoor Neyyamruth Samithi






































